ജനീവാ ഓപ്പണിലൂടെ ഫെഡററുടെ തിരിച്ചുവരവ്
15 മാസത്തിനിടെ താരം കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണിത്.
ജനീവ; തുടരെയുള്ള രണ്ട് സര്‍ജറികളെ തുടര്‍ന്ന് ടെന്നിസില്‍ നിന്ന് വിട്ടുന്ന മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ ടെന്നിസ് ക്വാര്‍ട്ടിലേക്ക് തിരിച്ചെത്തുന്നു. ജനീവാ ഓപ്പണിലൂടെയാണ് തിരിച്ചുവരവ്. 15 മാസത്തിനിടെ താരം കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണിത്. 2019ല്‍ ഫ്രഞ്ച് ഓപ്പണില്‍ നദാലിനോട് തോറ്റതിന് ശേഷം ആദ്യമായാണ് താരം കളിമണ്ണ് ക്വാര്‍ട്ടില്‍ തിരിച്ചെത്തുന്നതും. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ദോഹ ഓപ്പണില്‍ താരം കളിച്ചിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. ഈ സീസണില്‍ ടോപ് 10 റാങ്കില്‍ തിരിച്ചെത്തുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ഫെഡറര്‍ വ്യക്തമാക്കി.