കിരീട നേട്ടത്തില്‍ സെഞ്ചുറിയുമായി ഫെഡറര്‍
ദുബയ് ഓപ്പണ്‍ നേട്ടത്തോടെ കരിയറില്‍ 100 കിരീടമെന്ന റെക്കോഡിന് റോജര്‍ ഫെഡറര്‍ അര്‍ഹനായി.
ദുബയ്: ദുബയ് ഓപ്പണ്‍ നേട്ടത്തോടെ കരിയറില്‍ 100 കിരീടമെന്ന റെക്കോഡിന് റോജര്‍ ഫെഡറര്‍ അര്‍ഹനായി. ഫൈനലില്‍ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ 4-6, 4-6 സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ആസ്‌ത്രേലിയന്‍ ഓപ്പണില്‍ സിറ്റ്‌സിപാസ് ഫെഡററെ തോല്‍പ്പിച്ചിരുന്നു. ലോക 10ാം റാങ്കുകാരനാണ് ഗ്രീസിന്റെ സിറ്റ്‌സിപാസ്.
ജിമ്മി കോന്നോര്‍ ആണ് ഇതിന് മുമ്പ് 100 കിരീടങ്ങള്‍ നേടിയത്. 109 കിരീടങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 1983ലാണ് ജിമ്മി ഈ നേട്ടം കൈവരിച്ചത്. ദുബയില്‍ ഫെഡററുടെ എട്ടാം കിരീടമാണിത്. 33ാം എടിപി കിരീടവും. 37 കാരനായ ഫെഡറര്‍ 20 ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുണ്ട്. എട്ട് വിംബിള്‍ഡണ്‍, ആറ് ആസ്‌ത്രേലിയന്‍ ഓപ്പണ്‍, അഞ്ച് യുഎസ് ഓപ്പണ്‍ എന്നിവയും ഫെഡററുടെ കിരീട നേട്ടത്തില്‍പ്പെടുന്നു. ിരവധി തവണ ഒന്നാം റാങ്ക് പട്ടം അലങ്കരിച്ച സ്വിസ് താരമായ ഫെഡറര്‍ നിലവില്‍ നാലാം റാങ്കുകാരനാണ്.