ഫ്രഞ്ച് ഓപ്പണ്‍; രണ്ട് സെറ്റ് കൈവിട്ട് വന്‍ തിരിച്ചുവരവ്; ജോക്കോവിച്ചിന് കിരീടം

ജോക്കോവിച്ചിന്റെ 19ാം ഗ്രാന്‍സ്ലാം നേട്ടമാണിത്.

Update: 2021-06-13 18:27 GMT

പാരിസ്: അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കരസ്ഥമാക്കി. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റിസിപാസിനെ 6-7, 2-6, 6-3, 6-2, 6-4 സ്‌കോറിനാണ് ജോക്കോവിച്ച് തകര്‍ത്തത്. ആദ്യ രണ്ട് സെറ്റുകള്‍ നേടിയ സിറ്റിസി്പാസിനെതിരേ തുടര്‍ന്നുള്ള സെറ്റുകള്‍ നേടി വന്‍ തിരിച്ചുവരവാണ് ജോക്കോവിച്ച് നടത്തിയത്. കൈയ്യെത്തും ദൂരത്താണ് അഞ്ചാം സീഡ് കിരീടം കൈവിട്ടത്. ജോക്കോവിച്ചിന്റെ 19ാം ഗ്രാന്‍സ്ലാം നേട്ടമാണിത്.




Tags:    

Similar News