മൂന്ന് വര്‍ഷത്തിനിടെ ആദ്യം; റാങ്കിങില്‍ വന്‍ ഇടിവുമായി നയോമി ഒസാക്ക

മൂന്ന് വര്‍ഷത്തിനിടെ താരം ആദ്യമായി റാങ്കിങില്‍ 12ാം സ്ഥാനത്തേക്ക് വീണു.

Update: 2021-10-05 10:49 GMT


ടോക്കിയോ: മുന്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ നയോമി ഒസാക്കയ്ക്ക് റാങ്കിങില്‍ വന്‍ ഇടിവ്. മൂന്ന് വര്‍ഷത്തിനിടെ താരം ആദ്യമായി റാങ്കിങില്‍ 12ാം സ്ഥാനത്തേക്ക് വീണു. 2018ല്‍ യുഎസ് ഓപ്പണ്‍ ചാംപ്യനായ ഒസാക്ക പിന്നീട് തുടര്‍ച്ചയായി ആദ്യ പത്ത് റാങ്കിനുള്ളില്‍ ഇടം നേടിയിരുന്നു. മാനസിക സമ്മര്‍ദ്ധത്തെ തുടര്‍ന്ന് ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവയില്‍ നിന്ന് താരം പിന്‍മാറിയിരുന്നു. ഇടവേളയ്ക്ക് ശേഷം തിരിച്ചുവന്ന നയോമി യുഎസ് ഓപ്പണില്‍ കാനഡയുടെ ടീനേജ് താരം ലെയ്‌ലാ ഫെര്‍ണാണ്ടസിനോട് തോറ്റ് പുറത്തായിരുന്നു. തോല്‍വിയും പിന്‍മാറ്റവും താരത്തിന്റെ റാങ്കിങില്‍ ഇടിവ് വരുത്തി.

ആഷ്‌ലി ബാര്‍ട്ടി,ആര്യാനാ സബലെങ്ക, കരോലിനാ പ്ലിസ്‌കോവാ, ഇഗാ സ്വയാടെക്, ബാര്‍ബറോ എന്നിവരാണ് വനിതാ റാങ്കിങിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍.




Tags:    

Similar News