ജോക്കോവിച്ചിന്റെ അപ്പീല്‍ തള്ളി കോടതി; താരത്തെ തിരിച്ചയക്കും

21ാം ഗ്രാന്‍സ്ലാം എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിന്റെ മോഹം അവസാനിച്ചു.

Update: 2022-01-16 07:39 GMT



മെല്‍ബണ്‍: കൊവിഡ് വാക്‌സിനെടുക്കാതെ മെല്‍ബണിലെത്തിയ ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിന്റെ അപ്പീല്‍ തള്ളി ഓസ്‌ട്രേലിയന്‍ കോടതി. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനായെത്തിയ താരത്തിന് വിസ നിഷേധിച്ചിരുന്നു. മൂന്ന് വര്‍ഷത്തേക്ക് താരത്തിന് വിലക്ക് വിധിച്ചിരുന്നു. ഇതിനെതിരേയാണ് സെര്‍ബിയന്‍ താരം അപ്പീല്‍ നല്‍കിയത്.



 എന്നാല്‍ അപ്പീല്‍ തള്ളിയ കോടതി താരത്തിന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്കിനെ പറ്റിയും ചോദ്യം ചെയ്തില്ല. ഉടന്‍ തന്നെ ജോക്കോവിച്ചിനെ ഓസിസില്‍ നിന്ന് തിരിച്ചയക്കണമെന്നും കോടതി വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുമ്പ് മെല്‍ബണിലെത്തിയ ജോക്കോവിച്ചിന് വാക്‌സിനെടുക്കാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് അഞ്ച് ദിവസം അഭയാര്‍ത്ഥികള്‍ കഴിയുന്ന ഹോട്ടലില്‍ താരത്തെ താമസിപ്പിച്ചിരുന്നു. ഇവിടെ നിന്നും പുറത്ത് വന്ന താരം പരിശീലനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് വിസ റദ്ദാക്കിയത്.


ഇതോടെ 21ാം ഗ്രാന്‍സ്ലാം എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോവിച്ചിന്റെ മോഹം അവസാനിച്ചു. നാളെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിന് തുടക്കമാവുന്നത്. ജോക്കോവിച്ചായിരുന്നു ഇവിടെത്തെ ടോപ് സീഡ്.





Tags:    

Similar News