ഉത്തേജക മരുന്ന് ഉപയോഗിച്ചു; മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണാ ഹാലപ്പിന് വിലക്ക്
2016ല്‍ റഷ്യന്‍ മരിയ ഷറപ്പോവയെയും സമാന രീതിയില്‍ വിലക്കിയിരുന്നു.
ന്യൂയോര്‍ക്ക്: നിരോധിത ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് രണ്ട് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ സിമോണാ ഹാലപ്പിനെ താല്‍ക്കാലികമായി ടെന്നിസ് അസോസിയേഷന്‍ പുറത്താക്കി. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന യു എസ് ഓപ്പണിലാണ് പരിശോധന നടന്നത്. ഇന്നാണ് ഫലം പോസ്റ്റീവാണെന്ന് തെളിഞ്ഞത്. 31കാരിയായ റുമാനിയന്‍ താരം നിലവില്‍ ലോക ഒമ്പതാം നമ്പര്‍ താരം. 2016ല്‍ റഷ്യന്‍ മരിയ ഷറപ്പോവയെയും സമാന രീതിയില്‍ വിലക്കിയിരുന്നു. തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് താരം അറിയിച്ചു.