യുഎസ് ഓപണില്‍ ഇന്ത്യന്‍ താരം സുമിത്ത് രണ്ടാം റൗണ്ടില്‍
ഏഴുവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്. 2013ല്‍ സോംദേവ് വര്‍മന്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
ന്യൂയോര്‍ക്ക്: യുഎസ് ഓപണില്‍ ഇന്ത്യയ്ക്ക് ഇന്ന് അഭിമാന നേട്ടം. പുരുഷവിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നഗല്‍ രണ്ടാം റൗണ്ടിലെത്തി. ഏഴുവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ഈ നേട്ടം കൈവരിക്കുന്നത്. 2013ല്‍ സോംദേവ് വര്‍മന്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. യുഎസ് ഓപണിന് പുറമെ ഫ്രഞ്ച് ഓപണ്‍, ഓസ്ട്രേലിയന്‍ ഓപണ്‍ എന്നിവയിലും സോംദേവ് രണ്ടാം റൗണ്ടിലെത്തിയിരുന്നു.
അമേരിക്കയുടെ ബ്രാഡ്ലി ക്ലാണിനെ 6-1, 6-3, 3-6, 6-1 സെറ്റുകള്‍ക്കാണ് സുമിത്ത് മറികടന്നത്. റാങ്കിങില്‍ 128ാം സ്ഥാനത്താണ് ക്ലാണ്‍. സുമിത്ത് 122ാം സ്ഥാനത്തും. ഓസ്ട്രിയയുടെ ഡൊമിനിക്ക് തീം- സ്പെയിനിന്റെ യുവാം മ്യുനാര്‍ മല്‍സരത്തിലെ വിജയിയെയാണ് സുമിത്ത് രണ്ടാം റൗണ്ടില്‍ നേരിടുക.