റോജര്‍ ഫെഡറര്‍ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി
2020ല്‍ താരത്തിന്റെ മുട്ടിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.
ടോക്കിയോ: 20 തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ സ്വിറ്റ്‌സര്‍ലാന്റിന്റെ റോജര്‍ ഫെഡറര്‍ ടോക്കിയോ ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് 39കാരനായ ഫെഡറര്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയത്.നേരത്തെ വിംബിള്‍ഡണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം പുറത്തായിരുന്നു. 2020ല്‍ താരത്തിന്റെ മുട്ടിന് രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു.