വിനീഷ്യസ് ജൂനിയര്‍ ബ്രസീല്‍ ടീമില്‍
സീസണില്‍ ഏഴ് ഗോളും 13 അസിസ്റ്റുമായി മുന്നേറുകയാണ് 18 കാരനായ വിനീഷ്യസ്
സാവോപോളോ: റയലിന്റെ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയര്‍ ഇനി ബ്രസീലിന്റെ സീനിയര്‍ ടീമിനു വേണ്ടി കളിക്കും. അണ്ടര്‍-18 ബ്രിസീല്‍ ടീമംഗമായ വിനീഷ്യസ് അടുത്തിടെ റയലിന് വേണ്ടി മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. സീസണില്‍ ഏഴ് ഗോളും 13 അസിസ്റ്റുമായി മുന്നേറുകയാണ് 18 കാരനായ വിനീഷ്യസ്. തനത് ബ്രസീലിയന്‍ സ്‌റ്റൈല്‍ പ്രതിരോധം തീര്‍ത്താണ് വിനീഷ്യസിന്റെ കളി. പാനമയ്ക്കും ചെക് റിപ്പബ്ലിക്കിനുമെതിരേയുള്ള ബ്രിസീലിന്റെ ഗ്ലോബല്‍ ടൂര്‍ മല്‍സരങ്ങള്‍ക്കുള്ള ടീമിലേക്കാണ് വിനീഷ്യസ് തിരഞ്ഞെടുക്കപ്പെട്ടത്. പിഎസ്ജി റൈറ്റ് ബാക്ക് ഡാനി ആല്‍വസിനെയും ടീമിലെടുത്തിട്ടുണ്ട്. പരിക്ക് കാരണം നെയ്മര്‍ ടീമിലില്ല. എന്നാല്‍ പ്രമുഖ താരങ്ങളായ ഗബ്രിയേല്‍ ബസാവോ, ദേദെ, പാബ്ലോ, മാഴ്‌സലോ, പൗളിഞ്ഞോ, ഡഗ്ലസ് കോസ്റ്റാ എന്നിവരെ ടീമില്‍ നിന്നു തഴഞ്ഞു.
ടീം: അലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍.
പ്രതിരോധം: എഡര്‍ മിലിറ്റാവോ, മര്‍ക്വിഞ്ഞോസ്, മിറാന്‍ഡ, തിയാഗോ സില്‍വ, ഡാനി ആല്‍വസ്, ഡാനിലോ, ഫിലിപെ ലൂയിസ്, അലക്‌സ് സാന്‍ഡ്രോ.
മധ്യനിര: അലന്‍, അര്‍തര്‍, കസിമറോ, ഫാബിഞ്ഞോ, ഫിലിപെ ആന്‍ഡേഴ്‌സണ്‍, ലൂകാസ് പാക്വേറ്റ, കുടിഞ്ഞോ.
മുന്നേറ്റം: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍, വിനീഷ്യസ്.