വോളിബോള്‍ അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ടോം ജോസഫ്; തന്നെ ഒതുക്കാന്‍ ശ്രമിക്കുന്നു; കേരളം വിടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും ടോം ജോസഫ്
കഴിഞ്ഞ 19 വര്‍ഷത്തിലധികമായി താന്‍ കേരള ടീമിലംഗമായിരുന്നു.കേരളത്തിനു വേണ്ടി കളിച്ചുകൊണ്ട് തന്നെ വിരമിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം.പക്ഷേ തന്നെ അതിനനുവദിക്കാത്ത തരത്തിലുള്ള നിലപാടുകളാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ടോം ജോസഫ് പറയുന്നു.കേരളത്തിലെ വോളിബോള്‍ അസോസിയേഷനുമായി താന്‍ പലത തവണ ബന്ധപ്പെട്ടെങ്കിലും അവര്‍ തനിക്ക് അവസരം തരുന്നില്ല.വോളിബോള്‍ അസോസിയേഷനിലെ തെറ്റായ പ്രവണതകള്‍ പലപ്പോഴും താന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് ഇതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിക്കുന്നതെന്നും ടോം ജോസഫ് വ്യക്തമാക്കി.തനിക്കെതിരെ നിരവധി പേര്‍ കരുക്കള്‍ നീക്കുന്നുണ്ട്. വോളിബോള്‍ കളിയില്‍ നിന്നും വിരമിച്ച ശേഷം താന്‍ അസോസിയേഷന്റെ തലപ്പത്തു വരുമോയെന്ന് പലര്‍ക്കും ഭയം കാണുമെന്നും അതായിരിക്കും കാരണമെന്നും ടോം ജോസഫ് പറഞ്ഞു
കൊച്ചി: സംസ്ഥാന വോളിബോള്‍ അസോസിയേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി അര്‍ജുന അവാര്‍ഡ് ജേതാവും ബോളിബോള്‍ താരവുമായ ടോം ജോസഫ്. വോളിബോള്‍ അസോസിയേഷന്‍ തന്നെ ഒതുക്കാന്‍ ശ്രമിക്കുകയാണെന്നും കേരളം വിടുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുകയാണെന്നും ടോം ജോസഫ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.കഴിഞ്ഞ 19 വര്‍ഷത്തിലധികമായി താന്‍ കേരള ടീമിലംഗമായിരുന്നു.കേരളത്തിനു വേണ്ടി കളിച്ചുകൊണ്ട് തന്നെ വിരമിക്കണമെന്നായിരുന്നു തന്റെ ആഗ്രഹം.പക്ഷേ തന്നെ അതിനനുവദിക്കാത്ത തരത്തിലുള്ള നിലപാടുകളാണ് അസോസിയേഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ടോം ജോസഫ് പറയുന്നു.കേരളത്തിലെ വോളിബോള്‍ അസോസിയേഷനുമായി താന്‍ പലത തവണ ബന്ധപ്പെട്ടെങ്കിലും അവര്‍ തനിക്ക് അവസരം തരുന്നില്ല.
താന്‍ ഈ വര്‍ഷം എറണാകുളം ജില്ലാ ടീമിനുവേണ്ടി കളിച്ചിരുന്നു.എന്നാല്‍ പിന്നീട് അവര്‍ തനിക്ക് സെലക്ഷന്‍ തന്നില്ല.ഇതേ തുടര്‍ന്ന് പാലക്കാട് ജില്ലയ്ക്കുവേണ്ടി ചാംപ്യന്‍ഷിപ്പ് കളിക്കാന്‍ എറണാകുളം ജില്ലാ അസോസിയേഷനോട് എന്‍ഒസി സര്‍ടിഫിക്കറ്റ് ചോദിച്ചു. അവര്‍ തന്നു. ഈ സര്‍ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പാലക്കാടിനു വേണ്ടി കളിച്ചു.തിരിച്ചു വന്നപ്പോള്‍ ഇവര്‍ പറയുന്നു എന്‍ഒസി ക്യാന്‍സല്‍ ചെയ്തുവെന്നും പാലക്കാട് ജില്ലാ വോളിബോള്‍ അസോസിയേഷനെ സംസ്ഥാന വോളിബോള്‍ അസോസിയേഷന്‍ സസ്‌പെന്റു ചെയ്തുവെന്നുമാണ്.ഈ സസ്‌പെന്‍ഷന്‍ വിവരം അറിയാതെയാണ് എന്‍ഒസി നല്‍കിയതെന്നുമായിരുന്നു ഇവരുടെ വിശദീകരണമെന്നും ടോം ജോസഫ് പറയുന്നു.എന്നാല്‍ പാലക്കാട് ജില്ലാ വോളിബോള്‍ അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റിയെ വെച്ച് സെലക്ഷന്‍ നടത്തി ദക്ഷിണ മേഖല ചാംപ്യന്‍ഷിപ്പിനായി ടീമിനെ അയച്ചു.
വോളിബോള്‍ അസോസിയേഷനിലെ തെറ്റായ പ്രവണതകള്‍ പലപ്പോഴും താന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട് ഇതിലുള്ള വൈരാഗ്യമാണ് തന്നോട് കാണിക്കുന്നതെന്നും ടോം ജോസഫ് വ്യക്തമാക്കി.തനിക്കെതിരെ നിരവധി പേര്‍ കരുക്കള്‍ നീക്കുന്നുണ്ട്. വോളിബോള്‍ കളിയില്‍ നിന്നും വിരമിച്ച ശേഷം താന്‍ അസോസിയേഷന്റെ തലപ്പത്തു വരുമോയെന്ന് പലര്‍ക്കും ഭയം കാണുമെന്നും അതായിരിക്കും കാരണമെന്നും ടോം ജോസഫ് പറഞ്ഞു.തന്നെ ഒതുക്കാനുള്ള ശക്തമായ ശ്രമം നടക്കുന്നുണ്ട്.അര്‍ജുന അവാര്‍ഡ്,ജി വി രാജ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ താന്‍ നേടിയിട്ടുണ്ട്. അത്തരത്തിലുള്ള ഒരു കളിക്കാരനെ കേരളത്തില്‍ നിലനിര്‍ത്താന്‍ അസോസിയേഷന്‍ തയാറാകുന്നില്ലെങ്കില്‍ എന്തു ചെയ്യാന്‍ കഴിയുമെന്നും ടോം ജോസഫ് പറഞ്ഞു.