'കര്‍മ്മം വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും': പ്രസിഡന്റിനെ വിമര്‍ശിച്ച ബൈഡനെതിരേ ചൈന
കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷം രണ്ട് വര്‍ഷമായി ചൈനീസ് പ്രസിഡന്റ് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ല. ഗ്ലാസ്‌കോയില്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന റഷ്യക്കെതിരെയും അമേരിക്കന്‍ പ്രസിഡന്റ് രൂക്ഷമായ വിമര്‍ശന മുന്നയിച്ചിരുന്നു.
വാഷിങ്ടണ്‍: സ്‌കോട്ടിഷ് നഗരമായ ഗ്ലാസ്‌ഗോയില്‍ നടന്ന കോപ്പ് 26 ഉച്ചകോടിയില്‍ പങ്കെടുക്കാതെ വിട്ടുനിന്ന ചൈനീസ് പ്രസിഡന്റ് ക്ഷി ജിപിങിനെതിരേ വിമര്‍ശനമുന്നയിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരേ പ്രത്യാക്രമണം നടത്തി ചൈന. 'കര്‍മ്മം വാക്കുകളെക്കാള്‍ ഉച്ചത്തില്‍ സംസാരിക്കും' എന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വാന്‍ ബെന്‍വിന്‍ ബൈഡന്റെ വിമര്‍ശനത്തോട് പ്രതികരിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ പരിഹരിക്കാന്‍ പൊള്ളയായ വാക്കുകളെക്കാള്‍ നമുക്ക് വേണ്ടത് ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ്. ഡോണള്‍ഡ് ട്രംപിന്റെ കാലത്ത് കാലാവസ്ഥ വ്യതിയാനത്തിനെതിരേ പ്രവര്‍ത്തിക്കുന്നതിന് ഉണ്ടാക്കിയ പാരിസ് കരാറിനെ തുരങ്കം വയ്ക്കുന്ന നടപടിയാണ് യുഎസിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നും ചൈനീസ് വക്താവ് കൂട്ടിചേര്‍ത്തു.
ചൈന ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരേ കാര്യമായി പ്രൃവൃത്തിക്കുന്ന രാജ്യമാണ് അദ്ദേഹം കൂട്ടി ചേര്‍ത്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ഹരിത ഗൃഹവാദകങ്ങള്‍ പുറത്ത് വിടുന്ന രാജ്യമാണ് ചൈന എന്ന വിലയിരുത്തപ്പെടുന്ന.എന്നിരിക്കെ കാലാവസ്ഥാ ഉച്ചകോടിയല്‍ പങ്കെടുക്കാതിരുന്നത് ശരിയായില്ല എന്നാണ് അമേരിക്കയുടെ നിലപാട്. കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ശേഷം രണ്ട് വര്‍ഷമായി ചൈനീസ്പ്രസിഡന്റ് രാജ്യത്തിന് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ല. ഇക്കാരണത്താലാണ് അദ്ദേഹം ഗ്ലാസ്‌ഗോയില്‍ എത്താതിരുന്നത്. ഗ്ലാസ്‌കോയില്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്ന റഷ്യക്കെതിരെയും അമേരിക്കന്‍ പ്രസിഡന്റ് രൂക്ഷമായ വിമര്‍ശന മുന്നയിച്ചിരുന്നു. ലോക നേതാക്കളാകാനുള്ള ശ്രമമാണ് ചൈന നടത്തുന്നത്.
ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് കാലാവസ്ഥ വ്യതിയാനം. അതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്യന്‍ ചേര്‍ന്ന സമ്മേളനത്തില്‍ പോലും പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ലോകത്തിന് മുമ്പില്‍ എന്ത് മൂല്ല്യമാണ് അവതരിപ്പിക്കാന്‍ പോകുന്നത്. എങ്ങനെയാണ് അവര്‍ക്ക് ലോകത്തിന്റെ നേതൃത്വത്തിലെത്താന്‍ സാധിക്കുക. എന്നാണ് ജോ ബൈഡന്‍ ചോദിച്ചിരുന്നത്.