കുരുമുളക് സൂപ്പില്‍ വിഷം ചേര്‍ത്ത് യുവതി കൊന്നത് കാമുകനടക്കം അഞ്ച് പേരെ; കൊലപാതത്തിന് പിന്നില്‍ കാമുകനോടുള്ള വൈരാഗ്യം

Update: 2024-11-02 06:24 GMT

അബൂജ: കാമുകനോടുള്ള വൈരാഗ്യത്തില്‍ യുവതി കൊലപ്പെടുത്തിയത് അഞ്ചുപേരെ. നൈജീരിയയിലാണ് സംഭവം. മുന്‍ കാമുകനോടുള്ള പകതീര്‍ക്കാന്‍ യുവതി ഏര്‍പ്പെടുത്തിയ കെണിയില്‍ വീണാണ് കാമുകന്റെ സഹോദരങ്ങളും സുഹൃത്തക്കളും മരിക്കാന്‍ ഇടയായത്. കുരുമളുക് സൂപ്പില്‍ വിഷം കലര്‍ത്തിയാണ് യുവതി കാമുകനെ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ കാമുകനൊപ്പമുണ്ടായിരുന്ന രണ്ട് സഹോദരന്‍മാരും രണ്ട് സുഹൃത്തക്കളും കൊല്ലപ്പെടുകയായിരുന്നു.

വിഷമുള്ള സൂപ്പ് ഇവരും കുടിക്കുകയായിരുന്നു. തുടര്‍ന്നാണ് അഞ്ച് പേരും കൊല്ലപ്പെട്ടത്. യുവതി പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കാമുകനോടുള്ള വൈരാഗ്യത്തിന് പിന്നിലെ വസ്തുത പോലിസ് കണ്ടെത്തിയിട്ടില്ല. കാമുകന്റെ ബന്ധുക്കള്‍ വീട് തുറന്നപ്പോഴാണ് അഞ്ച് യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.യുവതി കാമുകനെ മാത്രം ലക്ഷ്യം വച്ചാണ് സൂപ്പില്‍ വിഷം ചേര്‍ത്തിയത്. എന്നാല്‍ ഇയാള്‍ മറ്റ് യുവാക്കള്‍ക്കും സൂപ്പ് നല്‍കുകയായിരുന്നു.







Tags:    

Similar News