ഇറാനെ നിരീക്ഷിക്കാന്‍ ഇറാഖില്‍ സൈനിക താവളം സ്ഥാപിക്കും: ട്രംപ്

കിഴക്കന്‍ ഇറാഖിലെ ഐന്‍ അല്‍ അസദിലാണ് യുഎസ് വ്യോമതാവളം സ്ഥാപിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇറാഖ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നു.

Update: 2019-02-04 14:31 GMT

വാഷിങ്ടണ്‍: ഇറാനെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ യുഎസ് സൈന്യം നിര്‍ബന്ധമായും ഇറാഖില്‍ തുടരേണ്ടതുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനായി ഇറാഖില്‍ ഒരു സൈനിക കേന്ദ്രം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ ഇതിനായുള്ള അടിത്തറ കെട്ടിപ്പടുക്കാന്‍ വന്‍ തുക ചെലവിട്ടിട്ടുണ്ട്.

ഐഎസ് പ്രവര്‍ത്തനങ്ങള്‍ ഇതിലൂടെ നിരീക്ഷിക്കാനാവുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. കിഴക്കന്‍ ഇറാഖിലെ ഐന്‍ അല്‍ അസദിലാണ് യുഎസ് വ്യോമതാവളം സ്ഥാപിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഇറാഖ് സന്ദര്‍ശിച്ചപ്പോള്‍ ട്രംപ് ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നു.

അതേസമയം, ഇറാഖില്‍ മിലിട്ടറി ബേസ് ഉണ്ടാക്കുന്നതിനും ഇറാനെ നിരീക്ഷിക്കുന്നതിനും തങ്ങളുടെ അനുമതി വാങ്ങിയിട്ടില്ലെന്ന് ഇറാഖ് പ്രസിഡന്റ് ബര്‍ഹാം സാലിഹ് പറഞ്ഞു. ട്രംപ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

Similar News