ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം

Update: 2023-06-28 14:37 GMT
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം

ഡല്‍ഹി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വധശ്രമം. കാറിന് നേരെ വെടിവെയ്ക്കുകയായിരുന്നു. ഒരു സംഘം അക്രമികളാണ് വെടിയുതിര്‍ത്തത്. ആസാദിന് ആക്രമണത്തില്‍ പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേര്‍ക്കുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ബി ജെ പി ഭരണത്തില്‍ ആരും സുരക്ഷിതരല്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു. ട്വീറ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.






Tags:    

Similar News