ഭര്‍ത്താവിനെ യുവതി കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊന്നു

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ഭര്‍ത്താവിനെ കാടിനുള്ളില്‍വച്ച് കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ഇരുവരും യുവാവിനു വേണ്ടിയുള്ള തിരച്ചിലില്‍ വീട്ടുകാര്‍ക്കൊപ്പം പങ്കാളികളാവുകയും ചെയ്തു.

Update: 2022-08-01 09:25 GMT
ഭര്‍ത്താവിനെ യുവതി കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊന്നു

ഭോപ്പാല്‍ (മധ്യപ്രദേശ്): 35 കാരനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ഭര്‍ത്താവിനെ കാടിനുള്ളില്‍വച്ച് കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട ഇരുവരും യുവാവിനു വേണ്ടിയുള്ള തിരച്ചിലില്‍ വീട്ടുകാര്‍ക്കൊപ്പം പങ്കാളികളാവുകയും ചെയ്തു.

ചന്ദേരി ഗ്രാമത്തില്‍ താമസിക്കുന്ന രഘുവീര്‍ മീണയാണ് കൊല്ലപ്പെട്ടത്. ഇടയനായിരുന്ന രഘുവീറിന്റെ മൃതദേഹം കാട്ടില്‍ നിന്ന് കണ്ടെത്തിയതായി പോലിസ് സ്‌റ്റേഷന്‍ ഇന്‍ചാര്‍ജ് രമേഷ് റായ് ഫ്രീ പ്രസ്സിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍തന്നെ കഴുത്ത് ഞെരിച്ചാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. ഭാര്യയ്ക്കും മൂന്ന് കുട്ടികള്‍ക്കും പിതാവിനും സഹോദരനുമൊപ്പം കൂട്ടുകുടുംബത്തിലാണ് ഇയാള്‍ താമസിച്ചിരുന്നത്.

'വെള്ളിയാഴ്ച എരുമകളെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ രഘുവീര്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. വീട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കാട്ടില്‍ മൃതദേഹം കണ്ടെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു'-പോലിസ് ഓഫിസര്‍ പറഞ്ഞു.

പോലിസ് കേസ് അന്വേഷിക്കുന്നതിനിടെ രഘുവീറിന്റെ ഭാര്യയ്ക്ക് 24 കാരനായ പപ്പു യാദവുമായി അവിഹിത ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. ഇവരുടെ ബന്ധത്തെക്കുറിച്ച് രഘുവീറിന് അറിയാമായിരുന്നതിനാല്‍ ദമ്പതികള്‍ ഈ വിഷയത്തില്‍ വഴക്കും പതിവായിരുന്നു.

തുടര്‍ന്ന് രഘുവീറിന്റെ ഭാര്യയെയും ബന്ധുവായ പപ്പുവിനെയും പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

'വെള്ളിയാഴ്ച രഘുവീര്‍ എരുമകളുമായി കാട്ടിലേക്ക് പോകുമ്പോള്‍ പപ്പുവും പിന്തുടര്‍ന്നു. രഘുവീറിന്റെ ഭാര്യയും അവനെ അനുഗമിച്ചു. കാട്ടിലെത്തിയപ്പോള്‍ പപ്പു രഘുവീറിനെ ലാത്തികൊണ്ട് മര്‍ദിക്കുകയും താഴെ വീണപ്പോള്‍ അയാളുടെ കാലില്‍ പിടിക്കുകയും ഭാര്യ കയര്‍ കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരും രക്ഷപ്പെട്ടു. പ്രതിയായ പപ്പു സ്ഥിരം കുറ്റവാളിയാണെന്നും തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, എസ്‌സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) ആക്ട് എന്നിവ പ്രകാരം ഇയാള്‍ക്കെതിരേ കേസുണ്ടെന്നും പോലിസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 302 പ്രകാരമാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Similar News