മധ്യപ്രദേശിലും ബുള്‍ഡോസിങ്; മുസ് ലിം യുവാവിന്റെ വീട് തകര്‍ത്തു (വീഡിയോ)

അസമിനും ഉത്തര്‍പ്രദേശിനും ശേഷം മധ്യപ്രദേശിലും മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് പൊളിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍.

Update: 2022-08-29 09:30 GMT

ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം വീടുകളും കച്ചവട സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് തുടരുന്നു. അസമിനും ഉത്തര്‍പ്രദേശിനും ശേഷം മധ്യപ്രദേശിലും മുസ് ലിം വീടുകള്‍ തിരഞ്ഞുപിടിച്ച് പൊളിക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ് ബിജെപി സര്‍ക്കാര്‍. ഭോപ്പാലില്‍ അല്‍താഫ് ബേഗ് എന്ന യുവാവിന്റെ വീടാണ് തകര്‍ത്തത്. അനധികൃത നിര്‍മാണം നീക്കം ചെയ്യാനെത്തിയ മുന്‍സിപ്പാലിറ്റി സംഘത്തെ ആക്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം അല്‍ത്താഫ് ബേഗിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് വീട് തകര്‍ത്തത്. അല്‍താഫ് ബേഗിന്റെ വീട് തകര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Tags:    

Similar News