വിഎച്ച്പി ഓഫിസില്‍ ബോംബ് ഭീഷണി; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മധ്യ പ്രദേശില്‍നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാണ്ഡെയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.

Update: 2022-07-27 13:20 GMT

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ഡല്‍ഹിയിലെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ഓഫിസിന് നേരെ ബോംബ് ഭീഷണി മുഴക്കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മധ്യ പ്രദേശില്‍നിന്നുള്ള ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാണ്ഡെയാണ് അറസ്റ്റിലായതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു. തന്റെ സഹായ അഭ്യര്‍ത്ഥന പാര്‍ട്ടി ഭാരവാഹികള്‍ ശ്രദ്ധിക്കാത്തതിനാല്‍ 'ശ്രദ്ധ പിടിച്ചുപറ്റാന്‍' ആണ് ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലിസ് പറഞ്ഞു.

'ഉച്ചക്ക് 12.40ഓടെ ഓഫിസില്‍ അതിക്രമിച്ച് കടന്ന് ഒരാള്‍ ബോംബ് ഭീഷണി മുഴക്കിയെന്ന് അറിയിച്ച്

വിഎച്ച്പിയില്‍ നിന്ന് തങ്ങള്‍ക്ക് കോള്‍ ലഭിച്ചു. തുടര്‍ന്ന് ഒരു ടീമിനെ അയക്കുകയും പാണ്ഡെ എന്ന യുവാവിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (സെന്‍ട്രല്‍) ശ്വേത ചൗഹാന്‍ പറഞ്ഞു.

തന്റെ കുടുംബാംഗങ്ങളില്‍ ഒരാള്‍ അടുത്തിടെ മതംമാറിയെന്നും ഈ വ്യക്തിയെ തിരികെകൊണ്ടുവരുന്നതിന് ആര്‍എസ്എസില്‍ നിന്നും മറ്റ് സംഘടനകളില്‍ നിന്നും ഇയാള്‍ സഹായം തേടിയിരുന്നു. എന്നാല്‍ ആരും സഹായിക്കാന്‍ എത്തിയില്ല. അതിനാല്‍ അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനാണ് ബോംബ് ഭീഷണി മുഴക്കിയതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയതായി ശ്വേത ചൗഹാന്‍ പറഞ്ഞു.

Tags:    

Similar News