സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില; ബീഫ് വില കുറഞ്ഞു
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെയാണ് കേരളം പച്ചക്കറികള്‍ക്കു വേണ്ടി കാര്യമായി ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രളയവും കര്‍ണാടകയിലെ മഴയുമെല്ലാം വിലയേറ്റത്തിന് കാരണമായിട്ടുണ്ട്
കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് പൊള്ളുന്ന വില. സാധാരണക്കാരുടെ വയറ്റത്തടിക്കുന്ന വിധത്തിലാണ് പച്ചക്കറികളുടെ വില ഉയര്‍നനു കൊണ്ടിരിക്കു്‌നത്. പ്രളയവും വിള നശിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണം. ദിനം പ്രതി വില കുത്തനെ ഉയരുകയാണ്. കഴിഞ്ഞയാഴ്ച്ച കിലോയ്ക്ക് 30 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ 80 രൂപയാണ് വില. മുരിങ്ങയ്ക്കയുടെ വില 30 ല്‍ നിന്ന് 120 ആയി. ചെറിയ ഉള്ളിയുടെ വില 28 നിന്ന് 55 ലേക്കുയര്‍ന്നു.വലിയഉളഅളിയുടെ വിലയും 60 നു മകളിലാണ്. പച്ചക്കറിക്ക് പുറമെ പലവ്യജ്ഞനങ്ങളുടെയും വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. അപ്രതീക്ഷിത വിലക്കയറ്റം സാധാരണക്കാരെയും കച്ചവടക്കാരെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.
കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് കുടുംബ ബജറ്റ് താളം തെറ്റുന്ന രീതിയില്‍ വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. ഇനിയും വില ഉയര്‍ന്നാല്‍ സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാകും. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളെയാണ് കേരളം പച്ചക്കറികള്‍ക്കു വേണ്ടി കാര്യമായി ആശ്രയിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രളയവും കര്‍ണാടകയിലെ മഴയുമെല്ലാം വിലയേറ്റത്തിന് കാരണമായിട്ടുണ്ട്. 100 രൂപയ്ക്കു പച്ചക്കറി വാങ്ങിയാല്‍ ഒരാഴ്ച ഉപയോഗിക്കാന്‍ സാധിച്ചിരുന്നത് ഇപ്പോള്‍ മൂന്ന് ദിവസത്തിന് തികയുന്നില്ലെന്ന് ഒരു വീട്ടമ്മ തേജസിനോട് പറഞ്ഞു. കൂലിവേലക്കാരുടെ നിത്യ വേതനത്തിന്റെ വലിയൊരുതുക പച്ചക്കറികള്‍ക്കുവേണ്ടി ചെലവാകുകയാണ്. ഇതിനിടെ ബീഫ്ഉള്‍പ്പെടെയുള്ള മാംസങ്ങള്‍ക്ക് വിലകുറഞ്ഞിട്ടുണ്ട്. വന്‍ നഗരങ്ങള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ബീഫിന് 250 രൂപവരേ മാത്രമാണ് ഇപ്പോഴത്തെ വില. നേരത്തെ ഇത് 300 രൂപയായിരുന്നു. കോഴി ഇറച്ചിക്ക് വില 150 താഴെയാണ്.