സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വില; സാധാരണക്കാരന്റെ അടുക്കളകളില്‍ വേവും ചൂടും

ഫ്രീസര്‍ തക്കാളികളും ഉരുളക്കിഴങ്ങുകളും ധാരാളമായി വിപണിയിലെത്തുന്നതുകൊണ്ടാണ് പൂഴ്ത്തിവെയ്പ്പ് നടക്കുന്നതായി സംശയക്കുന്നത്.ചിലരെങ്കിലും ഒരാഴ്ചയോ അധിലധികമോ ഫ്രീസറില്‍ കയറ്റിയ ശേഷമാണ് പച്ചക്കറികള്‍ വിപണിയിലെത്തിക്കുന്നത്

Update: 2021-12-12 05:21 GMT

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറിക്ക് തീ വിലയായതോടെ സാധാരണക്കാരന്റെ അടുക്കളകളില്‍ വറുതിയുടെ വേവും ചൂടും. കൊവിഡ് മൂലം വരുമാനത്തില്‍ കുത്തനെ ഇടിവ് സംഭവിച്ച സാധാരണക്കാരെയാണ് പച്ചക്കറിയുടെ വിലക്കയറ്റം പൊളഅളിക്കുന്നത്. മൂലം ഏറെ തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമുള്ള പച്ചക്കറികളുടെ ലഭ്യത കൂറഞ്ഞതാണ് വിലയേറ്റത്തിന് കാരണം. ശക്തമായ മഴയെ തുടര്‍ന്ന വിളനാശം സംഭവിച്ചതോടെ ലഭ്യത കുറഞ്ഞു. ഇതോടെ മൊത്ത വിപണിയില്‍ ഇരട്ടിയോളം വിലയേറി. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മൊത്ത വിപണിയില്‍ പച്ചക്കറി ക്ഷാമം രൂക്ഷമാണ്. വില കുറയ്ക്കാനുള്ള സര്‍ക്കാര്‍ ഇടപെടലുകൊളൊന്നും കാര്യമായി ഫലം കണ്ടില്ല. വിലക്കയറ്റം വ്യാപാരമേഖലയെ പ്രതികൂലായി ബാധിച്ചതായി കച്ചവടക്കാര്‍ പറയുന്നു. വില്‍പ്പനക്കാരാണ് വിലക്കയറ്റത്തിന് കാരണമെന്നും പൂഴ്ത്തിവെപ്പിലൂടെ ക്ഷാമം സൃഷ്ടിക്കുകയാണെന്നുമുള്ള ആരോപണം കച്ചവടക്കാര്‍ തള്ളിയിട്ടുണ്ട്. ദിവസേന വിറ്റുപോവേണ്ട പച്ചക്കറി പൂഴ്ത്തവെച്ചാല്‍ എന്താണ് ലാഭമെന്ന വില്‍പ്പനക്കാര്‍ ചോദിക്കുന്നു. കോഴിക്കോട് തക്കാളിക്ക് വില നൂറു രൂപ വരെയായിട്ടുണ്ട്.


തക്കാളിക്ക് തിരുവന്തപുരത്ത് 80 രൂപയും എറണാകുളത്ത് 90 മുതല്‍ 94 രൂപ വരെയുമാണ് വില.മൊത്തവിപണിയില്‍ പല പച്ചക്കറിയിനങ്ങള്‍ക്കും ഇരട്ടിയോളം വില വര്‍ധിച്ചിട്ടുണ്ട്. പച്ചക്കറിയെടുക്കുന്ന തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും മാര്‍ക്കറ്റില്‍ തന്നെ വില ഉയരുകയാണ്. മുരിങ്ങയ്ക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് തക്കാളി 90100, കാരറ്റ് 70, വെണ്ട 80, ഉണ്ട മുളക് 95, മുരിങ്ങക്ക 310, വഴുതന 58, പാവയ്ക്ക 53, കോവയ്ക്ക 85, വെള്ളരി 50. തിരുവനന്തപുരത്ത് തക്കാളി 80, മുരിങ്ങ 170 മുതല്‍ 350, കത്തിരി വഴുതന 80, ബീന്‍സ് 70, വെണ്ട 60, ക്യാബേജ് 60, പാവയ്ക്ക 60, വെള്ളരി 80, ഉണ്ട മുളക് 200, കാരറ്റ് 40, വഴുതനങ്ങ 120, എറണാകുളത്ത് പയര്‍ 55/64, വെണ്ട 70 / 80, ബീന്‍സ് 70 / 80, ക്യാരറ്റ് 60/70, ബീറ്റ്‌റൂട്ട് 65/74, ക്യാബേജ് 55/64, പച്ചമുളക് 63/80, ഇഞ്ചി 30/60, തക്കാളി 85,90/94, സബോള 37,38 /40, ഉള്ളി 45,50/60, ഉരുളകിഴങ്ങ് 35,40/45 എന്നിങ്ങനെയാണ് ഇന്നത്തെ വില. ഫ്രീസര്‍ തക്കാളികളും ഉരുളക്കിഴങ്ങുകളും ധാരാളമായി വിപണിയിലെത്തുന്നതുകൊണ്ടാണ് പൂഴ്ത്തിവെയ്പ്പ് നടക്കുന്നതായി സംശയക്കുന്നത്.ചിലരെങ്കിലും ഒരാഴ്ചയോ അധിലധികമോ ഫ്രീസറില്‍ കയറ്റിയ ശേഷമാണ് ചില പച്ചക്കറികള്‍ വിപണിയിലെത്തിക്കുന്നത്. ഇതുമൂലവും ക്ഷാമം അനുഭപ്പെടുന്നുണ്ട്.

Tags:    

Similar News