ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം യുപിയിലെന്ന് കേന്ദ്ര സര്‍ക്കാര്‍

2020-21ല്‍ ഉത്തര്‍പ്രദേശില്‍ 451 കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2021-22ല്‍ അത് 501 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം കസ്റ്റഡി മരണങ്ങളുടെ എണ്ണം 2020-21ല്‍ 1,940 ആയിരുന്നത് 2021-22ല്‍ 2,544 ആയി ഉയര്‍ന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.

Update: 2022-07-27 16:46 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണം നടന്നത് ഉത്തര്‍പ്രദേശിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. മുസ്‌ലിം ലീഗ് എംപി അബ്ദുസ്സമദ് സമദാനിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയില്‍ അറിയിച്ചതാണിക്കാര്യം.

2020-21ല്‍ ഉത്തര്‍പ്രദേശില്‍ 451 കസ്റ്റഡി മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ 2021-22ല്‍ അത് 501 ആയി ഉയര്‍ന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം കസ്റ്റഡി മരണങ്ങളുടെ എണ്ണം 2020-21ല്‍ 1,940 ആയിരുന്നത് 2021-22ല്‍ 2,544 ആയി ഉയര്‍ന്നതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമ ബംഗാളിലാണ്. 2020-21ല്‍ 185 മരണങ്ങളും 2021-22ല്‍ 257 മരണങ്ങളും സംസ്ഥാനത്തുണ്ടായി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ബിഹാറില്‍ 396, മധ്യപ്രദേശില്‍ 364, മഹാരാഷ്ട്രയില്‍ 340 എന്നിങ്ങനെയാണ് പോലിസ് കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള പരാതികള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന്, പോലിസും പൊതുനിയമവും ഭരണഘടന പ്രകാരം സംസ്ഥാനങ്ങളുടെ പട്ടികയില്‍ വരുന്ന വിഷയങ്ങളാണെന്നാണ് റായ് മറുപടി നല്‍കിയത്. 

ഓരോ സംസ്ഥാനത്തെയും കസ്റ്റഡി മരണങ്ങള്‍ വ്യക്തമാക്കുന്ന പട്ടിക






Tags:    

Similar News