കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ സഹായി പങ്കജ് മിശ്രയെ ഇഡി അറസ്റ്റ് ചെയ്തു
റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാഷ്ട്രീയ സഹായി പങ്കജ് മിശ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ജൂലൈ 19ന് റാഞ്ചിയില്‍ വച്ച് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് റിപോര്‍ട്ട് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരമാണ് മിശ്രയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ അദ്ദേഹം മറുപടി നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഇഡി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.