ആദിവാസി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍: നടപടിക്ക് ഉത്തരവിട്ട് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി

Update: 2022-05-22 16:53 GMT

റാഞ്ചി: കഴിഞ്ഞ ദിവസം പ്രചരിച്ച ആദിവാസിയായ പെണ്‍കുട്ടിയെ ഒരു ആണ്‍കുട്ടി മര്‍ദ്ദിക്കുന്ന വീഡിയോയെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പോലിസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി. സാമൂഹികമാധ്യമങ്ങളിലാണ് ആണ്‍കുട്ടി ഒരു ആദിവാസി പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിച്ചത്. അത് വൈറലുമായിരുന്നു.

പകൂര്‍ ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥിനിയാണ് വീഡിയോയിലുള്ളത്. ആണ്‍കുട്ടി പെണ്‍കുട്ടിയെ കാലുകൊണ്ട് നിരവധി തവണ ചവിട്ടി. പെണ്‍കുട്ടിയുടെ കയ്യില്‍ സ്‌കൂള്‍ബാഗുണ്ട്. യൂനിഫോം ധരിച്ചിട്ടുണ്ട്.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് താഴെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിവരങ്ങള്‍ അറിയിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് സോറന്‍ ട്വീറ്റ് ചെയ്തു.

പോലിസ് അന്വേഷണം ആരംഭിച്ചു. 9 ാംക്ലാസില്‍ പഠിക്കുന്ന ആണ്‍കുട്ടി ഡുമ്ക ജില്ലക്കാരനാണ്.

ഡുമ്ക പോലിസിനാണ് അന്വേഷണച്ചുമതല. പ്രഥമദൃഷ്ട്യാ ഒരു പ്രണയത്തിന്റെ ഭാഗമാണ് ഇതെന്ന് പോലിസ് പറഞ്ഞു.  

Tags:    

Similar News