ഇസ്രായേലുമായി ബില്യണ്‍ ഡോളറിന്റെ കരാര്‍; പ്രതിഷേധവുമായി ഗൂഗ്ള്‍സ ആമസോണ്‍ ജീവനക്കാര്‍
ടെക്ക് ഭീമന്‍മാരുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് ഉള്‍പ്പെടെ സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ഡര്‍ഹാം എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് ഗൂഗ്ള്‍, ആമസോണ്‍ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്രായേല്‍ സൈന്യവുമായുള്ള അവരുടെ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
വാഷിങ്ടണ്‍: ഇസ്രായേല്‍ ധനസഹായം നല്‍കുന്ന 1.2 ബില്യണ്‍ ഡോളറിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ് പദ്ധതിയായ പ്രൊജക്ട് നിംബസിനെതിരെ തെരുവിലിറങ്ങി ഗൂഗ്ള്‍, ആമസോണ്‍ ജീവനക്കാര്‍. ടെക്ക് ഭീമന്‍മാരുടെ ആസ്ഥാനമായ ന്യൂയോര്‍ക്ക് ഉള്‍പ്പെടെ സിയാറ്റില്‍, സാന്‍ ഫ്രാന്‍സിസ്‌കോ, ഡര്‍ഹാം എന്നിവിടങ്ങളില്‍ പതിനായിരക്കണക്കിന് ഗൂഗ്ള്‍, ആമസോണ്‍ ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇസ്രായേല്‍ സൈന്യവുമായുള്ള അവരുടെ കരാര്‍ റദ്ദാക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
ഗവണ്‍മെന്റ് മന്ത്രാലയങ്ങള്‍ക്കും സൈന്യത്തിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്ലൗഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതിന് ആമസോണ്‍ വെബ് സര്‍വീസസും ഗൂഗ്ള്‍ ക്ലൗഡ് എക്‌സിക്യൂട്ടീവുകളും ഇസ്രായേല്‍ സര്‍ക്കാരുമായി 1.22 ബില്യണ്‍ ഡോളറിന്റെ ഒപ്പുവച്ചിരുന്നു.
'നീതിയില്ലാതെ, സമാധാനമില്ല, സാങ്കേതിക തൊഴിലാളികള്‍ തെരുവിലുണ്ട്!'-ഗൂഗ്‌ളിന്റെ ന്യൂയോര്‍ക്ക് സിറ്റി ഓഫിസിന് പുറത്ത് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി. ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സേവനങ്ങളും വിപുലമായ നിരീക്ഷണ പരിപാടികളും നല്‍കുന്ന പ്രൊജക്റ്റ് നിംബസിനെ എതിര്‍ത്തതിന് ഗൂഗ്ള്‍ തനിക്കെതിരെ പ്രതികാരം ചെയ്തത് എങ്ങിനെയെന്ന് മുന്‍ ഗൂഗ്ള്‍ ജീവനക്കാരന്‍ ഏരിയല്‍ കോറന്‍ വിശദീകരിച്ചു.
വര്‍ണ്ണവിവേചനവും ഫലസ്തീനികള്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നയങ്ങളും സംവിധാനങ്ങളും പ്രോജക്ട് നിംബസ് ശക്തിപ്പെടുത്തുമെന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.