72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ് അയച്ച് കേരളാ പോലിസ്

Update: 2023-09-23 06:22 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ വര്‍ധിച്ചതോടെ കര്‍ശന നടപടികളുമായി കേരളാ പോലിസ്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും പോലിസ് നോട്ടീസ് അയച്ചു. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്നാണ് നോട്ടീസിലുള്ളത്. കേരളാ പോലിസ് സൈബര്‍ ഓപറേഷന്‍ എസ് പിയാണ് നോട്ടീസ് നല്‍കിയത്. ഇതിനുപുറമെ, ലോണ്‍ ആപ്പ് തട്ടിപ്പിനെക്കുറിച്ചുളള പരാതികള്‍ അറിയിക്കാന്‍ വാട്ട്‌സ്ആപ്പ്, ഹെല്‍പ് ലൈന്‍ നമ്പര്‍ സംവിധാനവും ഏര്‍പ്പെടുത്തി. അനംഗീകൃത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് 9497980900 എന്ന വാട്‌സ് ആപ് നമ്പറില്‍ പോലിസിനെ ബന്ധപ്പെടാം. തിരുവനന്തപുരത്തെ പോലിസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നമ്പറിലേക്ക് വിവരങ്ങള്‍ കൈമാറാമെന്നും പോലിസ് അറിയിച്ചു. എന്നാല്‍, ഈ നമ്പറിലേക്ക് നേരിട്ട് ഫോണ്‍ ചെയ്യാനാവില്ല. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയ്‌സ് എന്നിവയായാണ് പരാതി നല്‍കേണ്ടത്. ആവശ്യമുള്ള പരാതിക്കാരെ പോലിസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും. 1930 എന്ന സൈബര്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് നേരിട്ട് വിളിച്ച് പരാതികള്‍ അറിയിക്കാം.

    സംസ്ഥാനത്ത് പലയിടത്തായി ഓണ്‍ലൈന്‍ വായ്പാതട്ടിപ്പിനിരയായവര്‍ ആത്മഹത്യ ചെയ്തതോടെയാണ് പോലിസ് നടപടികള്‍ കര്‍ശനമാക്കിയത്. ആപ്പ് ലോണുകളില്‍ നിന്ന് വായ്പയെടുത്തതിന് പലിശ ഉള്‍പ്പെടെ വന്‍തുക തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുന്നതിനു പുറമെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങളും മോശംസന്ദേശങ്ങളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രചരിപ്പിക്കുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇത്തരം കെണിയില്‍പ്പെട്ടവര്‍ തെളിവുകള്‍ സഹിതം സൈബര്‍ െ്രെകം റിപോര്‍ട്ട് ചെയ്യാനുള്ള പോര്‍ട്ടലായ വേേു://ംംം.ര്യയലൃരൃശാല.ഴീ്.ശി ല്‍ പരാതി നല്‍കണമെന്നും പോലിസ് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News