കനത്തമഴ: ഇന്ന് പമ്പ,ശബരിമല തീര്‍ഥ യാത്ര നിരോധിച്ചു

ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ വിര്‍ച്വല്‍ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും

Update: 2021-11-19 19:12 GMT

പത്തനംതിട്ട: കക്കി അണക്കെട്ട് തുറന്നിട്ടുള്ളതിനാലും പമ്പാ അണക്കെട്ടില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ഭക്തരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇന്ന് പമ്പയിലേക്കും ശബരിമലയിലേക്കുമുള്ള തീര്‍ഥാടകരുടെ യാത്ര നിരോധിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന കനത്ത മഴയുടെ സാഹചര്യത്തില്‍ പമ്പാ നദിയിലെ ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് കുറയുന്ന മുറക്ക് ഏറ്റവും അടുത്ത അവസരത്തില്‍ തന്നെ വിര്‍ച്വല്‍ ക്യൂ മുഖേനെ ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കും. അവരവരുടെ ഇടങ്ങളില്‍ നിന്നുമുള്ള യാത്ര ഇന്നത്തേക്ക് ഒഴിവാക്കിക്കൊണ്ട് തീര്‍ഥാടകര്‍ സഹകരിക്കണം എന്ന് കലക്ടര്‍ ഭ്യര്‍ഥിച്ചു.

Tags:    

Similar News