വിലയോ തുച്ഛം, ഗുണമോ മെച്ചം; മികച്ച ഫീച്ചറുകളുമായി ഐറ്റലിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍
6.6 ഇഞ്ച് എച്ച്ഡി+ ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 8.85 എംഎം സ്ലിം യൂണിബോഡി ഡിസൈന്‍ സ്മാര്‍ട് ഫോണിനെ മികച്ചതാക്കുന്നു. മള്‍ട്ടി ഗ്രീന്‍, ജൂവല്‍ ബ്ലൂ, ഡീപ് ഓഷ്യന്‍ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്.
കുറഞ്ഞ വിലയ്ക്ക് കൂടുതല്‍ ഫീച്ചറുകളുമായി ഇന്ത്യയിലെ മുന്‍നിര മൊബൈല്‍ ബ്രാന്‍ഡായ ഐറ്റലിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഐറ്റല്‍ വിഷന്‍ 3 ടര്‍ബോ വിപണിയില്‍. വിഷന്‍ 3 ടര്‍ബോയുടെ വില 7,699 രൂപയാണ്.
6.6 ഇഞ്ച് എച്ച്ഡി+ ഐപിഎസ് വാട്ടര്‍ഡ്രോപ്പ് ഡിസ്‌പ്ലേ ആണ് ഇതിലുള്ളത്. 8.85 എംഎം സ്ലിം യൂണിബോഡി ഡിസൈന്‍ സ്മാര്‍ട് ഫോണിനെ മികച്ചതാക്കുന്നു. മള്‍ട്ടി ഗ്രീന്‍, ജൂവല്‍ ബ്ലൂ, ഡീപ് ഓഷ്യന്‍ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത്.
വിഷന്‍ 3 ടര്‍ബോ 3 ജിബി + 3 ജിബി ടര്‍ബോ റാമാണ് ഫോണിലുള്ളത്.ഇത് ഉപയോഗിക്കാതെ കിടക്കുന്ന മെമ്മറി മൊബിലൈസ് ചെയ്ത് മൊത്തത്തിലുള്ള റണ്ണിങ് സ്പീഡ് മെച്ചപ്പെടുത്താനും കഴിയും
18W ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യ ഇതിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇത് ആദ്യമായാണ് 18W ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചര്‍ ലഭിക്കുന്നത്. 20 മിനിറ്റ് ഫ്‌ലാഷ് ചാര്‍ജ് ചെയ്താല്‍ പോലും ഫോണിന് 3 മണിക്കൂര്‍ സംസാര സമയം ലഭിക്കും. വിഷന്‍ 3 ടര്‍ബോയില്‍ 64 ജിബി ആണ് സ്‌റ്റോറേജ്. ഇത് 128 ജിബി വരെ വികസിപ്പിക്കാന്‍ കഴിയും. സിനിമകള്‍, വെബ് സീരീസ്, ഷൂട്ട് വിഡിയോകള്‍ എന്നിവ സൂക്ഷിക്കാന്‍ ഇതുവഴി സാധിക്കും. റിവേഴ്‌സ് ചാര്‍ജിങ്ങോട് കൂടിയ 5000 എംഎഎച്ച് ആണ് ബാറ്ററി.
ഇന്റലിജന്റ് പവര്‍ മാനേജ്‌മെന്റ് ഉപയോഗിച്ച്, ബില്‍റ്റ്ഇന്‍ എഐ പവര്‍ മാസ്റ്റര്‍ ബാറ്ററി ബാക്കപ്പ് 20 ശതമാനം വര്‍ധിപ്പിക്കുന്നു. വിഷന്‍ 3 ടര്‍ബോയില്‍ 8 മെഗാപിക്‌സല്‍ എഐ ഡ്യുവല്‍ പിന്‍ കാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി കാമറയും ഉണ്ട്. വിഷന്‍ 3 ടര്‍ബോ ഒരു വണ്‍ ടൈം സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് ഓഫറും നല്‍കുന്നുണ്ട്.
ഇന്ത്യയിലുടനീളം ആയിരത്തോളം സര്‍വീസ് സെന്ററുകളും ഉണ്ട്. ഇന്ത്യയിലെ ടയര്‍ 2, 3 നഗരങ്ങളിലെയും ഗ്രാമീണ പ്രദേശങ്ങളിലെയും ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു.