കേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

Update: 2023-02-03 05:18 GMT

തിരുവനന്തപുരം: ഭവന നിര്‍മാണത്തിനും കൃഷിക്കും വ്യവസായ വികസനത്തിനും ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ് പ്രഖ്യാപനം. ലൈഫ് മിഷന്‍ പദ്ധതിക്ക് 1,436 കോടി രൂപ അനുവദിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. കൃഷിക്കായി 971 കോടിയും കുടുംബശ്രീക്കായി 260 കോടിയും വകയിരുത്തി.

കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് സൂചിപ്പിച്ചാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. കേരളം വളര്‍ച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാന പ്രഖ്യാപനങ്ങള്‍:

പൊതുജനാരോഗ്യത്തിന് 2828.33 കോടി

വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ

പട്ടികജാതി വികസന വകുപ്പിന് 1638 കോടി

ലൈഫ് മിഷന് 1436 കോടി.

റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ

കുടുംബശ്രീക്ക് 260 കോടി.

മേയ്ക്ക് ഇന്‍ കേരളയ്ക്കായി 100 കോടി ഈ വര്‍ഷം. പദ്ധതി കാലയളവില്‍ 1000 കോടി അനുവദിക്കും

തലസ്ഥാനത്തെ റിങ് റോഡ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാന്‍ 1,000 കോടി

അംബൈദ്കര്‍ ഗ്രാമ വികസന പദ്ധതിക്ക് 50 കോടി

ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബിന് 20 കോടി

വര്‍ക്ക് നിയര്‍ ഹോം 50 കോടി.

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വര്‍ക്ക് ഫ്രം ഹോളിഡേ ഹോമിനായി 10 കോടി.

വിമാനയാത്രാ നിരക്ക് കുറയ്ക്കാന്‍ 15 കോടിരൂപയുടെ കോര്‍പസ് ഫണ്ട്.

നാളികേരത്തിന്റെ താങ്ങുവില 32 രൂപയില്‍നിന്ന് 34 രൂപയാക്കി.

അതിദാരിദ്ര്യം ഇല്ലാതാക്കാന്‍ 80 കോടി.

കൃഷിക്കായി 971 കോടി.

നെല്‍കൃഷി വികസനത്തിന് 95 കോടി

വന്യജീവി ആക്രമണം തടയാന്‍ 50 കോടി.

ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി

എരുമേലി മാസ്റ്റര്‍ പ്ലാന്‍ 10 കോടി.

കൊവിഡ് ആരോഗ്യപ്രശ്‌നം കൈകാര്യം ചെയ്യാന്‍ അഞ്ചുകോടി

എല്ലാ ജില്ലാ ആശുപത്രികളിലും ക്യാന്‍സര്‍ ചികില്‍സാ കേന്ദ്രം

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് 11 കോടി

കാരുണ്യമിഷന് 574.5 കോടി

ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് 463.75 കോടി

കലാസാംസ്‌കാരിക വികസനത്തിന് 183.14 കോടി

എകെജി മ്യൂസിയത്തിന് ആറുകോടി

വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി

ഉച്ചഭക്ഷണം പദ്ധതിക്ക് 344.64 കോടി

സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി


Tags:    

Similar News