കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാന്‍ അനുമതി
സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക്കിസ്താന്‍ സര്‍ക്കാറിന്റെ സംയുക്ത സമ്മേളനം ഇന്നലെ അംഗീകരിച്ചു
ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പട്ടാളക്കോടതി വധശിക്ഷയക്കു വിധിച്ച ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാന്‍ അനുമതി. സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക്കിസ്താന്‍ സര്‍ക്കാറിന്റെ സംയുക്ത സമ്മേളനം ഇന്നലെ അംഗീകരിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. വധശിക്ഷ പുനപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പാക് പാര്‍ലമെന്റിന്റെ നടപടി നടപടി.ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്റായി പ്രവര്‍ത്തിച്ച് ബലൂചിസ്ഥാനില്‍ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാദവിനെ അറസ്റ്റ് ചെയ്തിരുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ താവ്രവാദികളെ സഹായിച്ചതിനാണ് ജാദവ് വധശിക്ഷക്ക് വിധിക്കപ്പെട്ടത്. അന്താരാഷ്ട്ര മര്യാദ അംഗീകരിച്ച് ജാദവിന് അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്താന്‍ ദേശീയ അസംബ്ലിയില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചിരുന്നു. ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യ നേരത്തെ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.