ബംഗാളില്‍ മമത സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല: ഭീഷണിയുമായി ബിജെപി നേതാവ്

ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതായി വിജയ് വാര്‍ഗിയ ആരോപിച്ചു.

Update: 2019-06-04 14:30 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുന്നത് തുടര്‍ന്നാല്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന താക്കീതുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വാര്‍ഗിയ. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതായി വിജയ് വാര്‍ഗിയ ആരോപിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച നേട്ടമുണ്ടാക്കിയതിനു പിന്നാലെ സംസ്ഥാനത്ത് മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നാണ് വിജയ് വാര്‍ഗിയയുടെ ആരോപണം.

ജയ് ശ്രീറാം എന്ന് വിളിക്കുന്നതില്‍ മമത അസ്വസ്ഥയാണെന്നും ഇദ്ദേഹം ആരോപിച്ചു. ചെവിയില്‍ ചൂടുളള എണ്ണ ഒഴിക്കുന്നത് പോലെയാണ് മമതയ്ക്ക് ജയ് ശ്രീറാം വിളി കേള്‍ക്കുന്നത്. ബിജെപിയോട് ഇഞ്ചിഞ്ചായി പ്രതികാരം ചെയ്യുമെന്നപ്രഖ്യാപനം മമത നടപ്പിലാക്കുകയാണ്. മമതയുടെ ഇനിയുളള വിധി ജനം തീരുമാനിക്കുമെന്നും വിജയ് വാര്‍ഗിയ പറഞ്ഞു.ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായി മമത ബാനര്‍ജിക്ക് അയച്ച് നല്‍കുകയാണ്. അതിനിടെ ബിജെപിക്ക് എതിരായ പോരാട്ടത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മമത പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ബംഗാളില്‍ ബിജെപി കയ്യേറിയ ഓഫിസ് മമതയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരിച്ച് പിടിച്ചിരുന്നു.

Tags:    

Similar News