മോന്‍സന്റെ തട്ടിപ്പ് കേസ്; ലോക്‌നാഥ് ബെഹ്‌റ,ഐജി ലക്ഷ്മണ എന്നിവരുടെ മൊഴിയെടുത്തു

ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത വിശദാംശങ്ങള്‍ ക്രൈം ബ്രഞ്ച് ഇന്ന് കോടതിയെ അറിയിക്കും

Update: 2021-10-25 05:47 GMT
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെയും ഐജി ലക്ഷ്മണയുടെയും മൊഴിയെടുത്തു. എഡിജിപി ശ്രീജിത്താണ് ഇരുവരുടെയും മൊഴിയെടുത്തത്. മോന്‍സനുമായി അടുത്ത ബന്ധമാണ് മുന്‍ പോലിസ് മേധാവിക്കുണ്ടായിരുന്നത്. മോന്‍സന്റെ കേസുകള്‍ അട്ടിമറിക്കാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചിരുന്നു എന്ന ആരോപണവുമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്ത വിശദാംശങ്ങള്‍ ക്രൈം ബ്രഞ്ച് ഇന്ന് കോടതിയെ അറിയിക്കും. മോന്‍സന്‍ മാവുങ്കലിന്റെ മാനേജര്‍ ജിഷ്ണുവിനോട് ഇന്നു രാവിലെ ക്രൈം ബ്രഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളെ ഇന്ന് ചോദ്യം ചെയ്‌തേക്കും.

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ തന്റെ പെന്‍ ഡ്രൈവുകള്‍ നശിപ്പിക്കാന്‍ ജിഷ്ണുവിനെ ഏല്‍പ്പിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഘട്ടത്തിലാണ് പെന്‍ ഡ്രൈവ് നശിപ്പിക്കണമെന്ന് ജിഷ്ണുവിനോട് മോന്‍സന്‍ ആവശ്യപ്പെട്ടത്. തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടു നിന്നു എന്നതിനാണ് ചോദ്യം ചെയ്യുന്നത്. പോക്‌സോ കേസിലെ പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലും ജിഷ്ണു അന്വേഷണം നേരിടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ മോന്‍സന്റെ സഹായി ജോഷിയെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്താനായി കോടതിയില്‍ അപേക്ഷ നല്‍കാന്‍ െ്രെകം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News