നീറ്റ് പരീക്ഷാഫലം; ഒന്നാം റാങ്ക് പങ്കിട്ട് മൂന്നു പേര്‍
വെബ്‌സൈറ്റില്‍നിന്ന് ആപ്ലിക്കേഷന്‍ നമ്പരും ജനന തിയ്യതിയും നല്‍കി ഫലം ഡൗണ്‍ലോഡ് ചെയ്യാം
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ ഒന്നാം റാങ്ക് മൂന്നുപേര്‍ പങ്കിട്ടു. മൃണാള്‍ കുട്ടേരി (തെലങ്കാന), തന്‍മയ് ഗുപ്ത (ഡല്‍ഹി), കാര്‍ത്തിക ജി നായര്‍ (മഹാരാഷ്ട്ര) എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. neet.nta.nic.in, ntaresults.ac.in എന്നീ സൈറ്റുകളില്‍ ഫലം ലഭിക്കും. ഔദ്യോഗിക വെബ്‌സൈറ്റില്‍നിന്ന് ആപ്ലിക്കേഷന്‍ നമ്പരും ജനന തിയ്യതിയും നല്‍കി ഫലം ഡൗണ്‍ലോഡ് ചെയ്യാം. ദേശീയ തലത്തിലെ ഉയര്‍ന്ന റാങ്കുകാരുടെ വിവരങ്ങള്‍ നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി പുറത്തുവിടും. കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് രാജ്യത്തിന് അകത്തും പുറത്തുമായി വിവിധ കേന്ദ്രങ്ങളില്‍ നീറ്റ് പരീക്ഷ നടന്നത്. ഈ വര്‍ഷം 16 ലക്ഷത്തിലേറെ പേര്‍ പരീക്ഷയെഴുതി.