രാജസ്ഥാനില്‍ 'ആള്‍ക്കൂട്ടം' മുസ്‌ലിം പോലിസുദ്യോഗസ്ഥനെ അടിച്ചുകൊന്നു
രാജ്‌സമന്ദ് ജില്ലയിലെ ഹാമിലാകി ബേര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കുന്‍വാരിയ സ്വദേശിയായ ഭീം പോലിസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ ഗനി (48) യാണു കൊല്ലപ്പെട്ടത്.
ജയ്പൂര്‍: രാജസ്ഥാനില്‍ കേസ് അന്വേഷിക്കാനെത്തിയ മുസ്‌ലിം പോലിസ് ഹെഡ് കോണ്‍സ്റ്റബിളിനെ അക്രമാസക്തരായ 'ആള്‍ക്കൂട്ടം' അടിച്ചുകൊന്നു. രാജ്‌സമന്ദ് ജില്ലയിലെ ഹാമിലാകി ബേര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കുന്‍വാരിയ സ്വദേശിയായ ഭീം പോലിസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ അബ്ദുല്‍ ഗനി (48) യാണു കൊല്ലപ്പെട്ടത്.
ഭൂമി കൈയേറ്റത്തര്‍ക്കത്തിന്റെ പേരിലുള്ള കേസ് അന്വേഷിക്കുന്നതിനായാണ് അബ്ദുല്‍ ഗനി സ്ഥലത്തെത്തിയത്. നാട്ടുകാര്‍ സ്റ്റേഷനിലേക്ക് വിളിച്ച് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഗ്രാമത്തിലെത്തിയത്. തുടര്‍ന്ന് വാക്കുതര്‍ക്കം ഉടലെടുക്കുകയും കമ്പും മറ്റുമുപയോഗിച്ച് ജനക്കൂട്ടം പോലിസ് ഉദ്യോഗസ്ഥനെതിരേ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു. മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് നിലത്തുവീണ അബ്ദുല്‍ ഗനിയെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇത്തരമൊരു സംഭവം രാജസ്ഥാന്‍ പോലിസ് ഡിപ്പാര്‍ട്ട്‌മെന്റിലാകെ ഞെട്ടലുളവാക്കിയിരിക്കുകയാണ്. സംഭവത്തെത്തുടര്‍ന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞ് പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി എസ്പി ഭുവന്‍ ഭൂഷണ്‍ അറിയിച്ചു. മരണപ്പെട്ട പോലിസുകാരന്റെ പോസ്റ്റുമോര്‍ട്ടം ഞായറാഴ്ച നടക്കുമെന്നും പോലിസ് വ്യക്തമാക്കി.