അഴിമതി വാര്‍ത്തയാക്കിയതോടെ സസ്‌പെന്‍ഷന്‍; പോലിസുകാരന്‍ മാധ്യമപ്രവര്‍ത്തകനെ കുത്തികൊന്നു

ലോക്കല്‍ ചാനലിലെ റിപ്പോര്‍ട്ടറായ കേശവ് ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

Update: 2021-08-09 15:29 GMT

ഹൈദരാബാദ്: അഴിമതി റിപോര്‍ട്ട് ചെയ്തതിനെതുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച പോലിസ് കോണ്‍സ്റ്റബിള്‍ മാധ്യമപ്രവര്‍ത്തകനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു.ലോക്കല്‍ ചാനലിലെ റിപ്പോര്‍ട്ടറായ കേശവ് ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ കുര്‍നോള്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.

ലോക്കല്‍ പോലിസിലെ അഴിമതി സംബന്ധിച്ച കേശവിന്റെ റിപോര്‍ട്ടിനെതുടര്‍ന്ന് കോണ്‍സ്റ്റബിള്‍ വെങ്കട ശുബ്ബയ്യയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന്റെ പ്രതികാരത്തിലാണ് കോണ്‍സ്റ്റബിള്‍ കേശവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് ആക്രമിച്ചതെന്നാണ് പോലിസിന്റെ നിഗമനം.

കോണ്‍സ്റ്റബിളും സഹോദരനും ചേര്‍ന്നാണ് കൊല നടത്തിയതെന്നാണ് പോലിസ് പറയുന്നത്. ഇരുവരും ചേര്‍ന്ന് കേശവിനെ അടുത്തുള്ള ദാബയിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇരുവര്‍ക്കുമെതിരേ കൊലപാതകത്തിന് കേസെടുത്തു.

Tags:    

Similar News