ജാര്‍ഖണ്ഡ് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; 18 ബിജെപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍(വീഡിയോ)

Update: 2024-08-01 15:18 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭാ സമ്മേളനത്തിനിടെ നാടകീയരംഗങ്ങള്‍. സമ്മേളനം തുടങ്ങുന്നതിന് മുമ്പ് ബിജെപി എംഎല്‍എമാര്‍ ഇരച്ചുകയറുകയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പുറത്തുപോവാന്‍ വിസമ്മതിച്ച എംഎല്‍എമാരെ മാര്‍ഷലുകള്‍ ബലം പ്രയോഗിച്ച് നീക്കി. സഭ തുടങ്ങുന്നതിനു മുമ്പ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റവും നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് 18 ബിജെപി എംഎല്‍എമാരെ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ സ്പീക്കര്‍ രബീന്ദ്ര നാഥ് മഹ്‌തോ സസ്‌പെന്റ് ചെയ്തത്. എന്നാല്‍, സസ്‌പെന്‍ഡ് ചെയ്തിട്ടും അവര്‍ പിരിഞ്ഞുപോവാന്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മാര്‍ഷലുകളെ ഉപയോഗിച്ച് നീക്കുകയായിരുന്നു.



സംഭവത്തില്‍ നിയമസഭാ എത്തിക്‌സ് കമ്മിറ്റി വിഷയം അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കുമെന്ന് സ്പീക്കര്‍ പറഞ്ഞു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 വരെ സഭ നിര്‍ത്തിവച്ചു. ജാര്‍ഖണ്ഡില്‍ ഏകാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും സര്‍ക്കാരിനെ വേരോടെ പിഴുതുമാറ്റുമെന്നും പ്രതിപക്ഷ നേതാവ് അമര്‍ ബൗരി പറഞ്ഞു.

Tags:    

Similar News