സജി ചെറിയാന്‍ വീണ്ടും മന്ത്രിസഭയിലേക്ക്; തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേത്
തിരുവനന്തപുരം: ഭരണഘടനയെ ആക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാന്‍ എംഎല്‍എ വീണ്ടും മന്ത്രിസഭയിലേക്ക്. സിപിഎം സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നിയമാസഭാ സമ്മേളനത്തിന് മുമ്പ് സത്യപ്രതിജ്ഞ നടത്താനാണ് ധാരണ. സത്യപ്രതിജ്ഞാ തിയ്യതി മുഖ്യമന്ത്രി തീരുമാനിക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍തന്നെയായിരിക്കും അദ്ദേഹത്തിനെന്നാണ് സൂചന. ജൂലൈ മൂന്നിന് ഭരണഘടനയെ അധിക്ഷേപിച്ച് മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലായിരുന്നു സജി ചെറിയാന്റെ രാജി.
ഗവര്‍ണറുടെ സൗകര്യം നോക്കി സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ചുമതലപ്പെടുത്തി. വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിന്റെ പേരിലാണ് സംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന് കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്.
ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഎം പരിപാടിയില്‍ വച്ചാണ് സജി ചെറിയാന്റെ രാജിയിലേക്ക് നയിച്ച വിവാദ പരാമര്‍ശമുണ്ടായത്. സിപിഎം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പ്രതിവാര യോഗമായിരുന്നു പരിപാടി. ആര്‍ക്കും ചൂഷണം ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് ഇന്ത്യന്‍ ഭരണഘടനയെന്നായിരുന്നു അന്ന് സജി ചെറിയാന്റെ പരാമര്‍ശം. ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ ചുക്കും ചുണ്ണാമ്പും ആണെന്നും കുന്തവും കുടചക്രവുമാണ് ഭരണഘടനയിലുണ്ടായിരുന്നും അന്ന് സജി ചെറിയാന്‍ പ്രസംഗിച്ചു. തിരുവല്ല, റാന്നി എംഎല്‍എമാരടങ്ങിയ വേദിയില്‍ വച്ചായിരുന്നു പരാമ!ര്‍ശം. പിന്നാലെ പരാമര്‍ശം വലിയ വിവാദമാകുകയും സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിക്കുകയുമായിരുന്നു.