നികുതി വെട്ടിപ്പ്; ഷകീറയ്‌ക്കെതിരേ സ്‌പെയ്‌നില്‍ കേസ്
. കേസില്‍ വാദം ഉന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിധി ഷകീറയ്ക്ക് അനുകൂലമല്ലെങ്കില്‍ താരത്തിന് എട്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.
കൊളംബിയ: കൊളംബിയന്‍ പോപ് താരം ഷകീറയ്‌ക്കെതിരെ സ്‌പെയിനില്‍ നികുതി വെട്ടിപ്പ് കേസ്. ഷകീറ 14.5 മില്യണ്‍ യൂറോയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് സ്പാനിഷ് നികുതി ഓഫിസിന്റെ ആരോപണം. കേസില്‍ വാദം ഉന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിധി ഷകീറയ്ക്ക് അനുകൂലമല്ലെങ്കില്‍ താരത്തിന് എട്ടു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിച്ചേക്കാം.
2012 മുതല്‍ 2014 വരെയുള്ള കാലത്ത് ഷകീറ സമ്പാദിച്ച പണത്തിന്മേലുള്ള നികുതിസംബന്ധിച്ചാണ് സര്‍ക്കാരും പോപ് താരവുമായി തര്‍ക്കത്തിലായത്. നികുതി അടച്ച് കേസില്‍ നിന്ന് മുക്തമാകാമെന്ന് പ്രോസിക്യൂഷന്‍ താരത്തെ അറിയിച്ചുവെങ്കിലും കോടതിയില്‍ കേസ് നേരിടാന്‍ തീരുമാനിക്കുകയായിരുന്നു ഷക്കീറ.
ബാര്‍സിലോണ ഫുട്‌ബോള്‍ താരം ജോറാഡ് പീകെയുമായി പ്രണയത്തിലായിരുന്ന കാലത്ത് (2012-14) ഷകീറ സ്‌പെയിനില്‍ ആണ് താമസിച്ചിരുന്നത്. 2011 സ്‌പെയിനിലെത്തിയ ഷകീറ ബഹാമസിനെ ടാക്‌സ് റെസിഡന്‍സിയായി നിലനിര്‍ത്തി.
2013-14 വര്‍ഷത്തില്‍ ഷകീറ ഒരു സംഗീക മത്സരത്തില്‍ പങ്കെടുത്തിരുന്നു. പോപ് താരത്തിന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ഇക്കാലയളവിലെ അന്താരാഷ്ട്ര പര്യടനങ്ങളില്‍ നിന്നുണ്ടായതാണെന്നും അതുകൊണ്ട് തന്നെ സ്‌പെയിന് നികുതി നല്‍കണം എന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. എന്നാല്‍ സ്‌പെയിന്‍ സര്‍ക്കാരിന് നികുതി നല്‍കിയെന്നും ഇനി നികുതിയൊന്നും നല്‍കാനില്ല എന്നുമാണ് ഷകീറയുടെ വാദം. ഒക്ടോബര്‍ 2021 ന് പുറത്ത് വന്ന ഏറ്റവും വലിയ സാമ്പത്തിക വെളിപ്പെടുത്തലായ പാന്‍ഡോറ പേപ്പറില്‍ ഷകീറയുടെ പേരും ഉണ്ടായിരുന്നു.