രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത 'മഹാപഞ്ചായത്ത്' വേദി തകര്‍ന്നു(വീഡിയോ)

Update: 2021-02-03 11:42 GMT

ജിന്ദ്: കര്‍ഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി ഹരിയാനയില്‍ നടത്തിയ 'മഹാ പഞ്ചായത്ത്' വേദി തകര്‍ന്നു. കര്‍ഷക നേതാവ് രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ളവര്‍ നില്‍ക്കുന്നതിനിടെയാണ് വേദി തകര്‍ന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഹരിയാനയിലെ ജിന്ദിലാണ് സംഭവം.

രാകേഷ് ടികായത്ത് വേദിയെ അഭിസംബോധന ചെയ്യാനിരിക്കെയാണ് വേദി തകര്‍ന്നത്. ഇതുകണ്ട് കര്‍ഷകരെല്ലാം ചാടിയെണീറ്റെത്തി. വിവിധ കര്‍ഷക സംഘടനാ നേതാക്കളും പ്രസംഗിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തര്‍പ്രദേശിന്റെ പല ഭാഗങ്ങളിലും ഇത്തരം നിരവധി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

Stage Collapse At Farmers' "Mahapanchayat", Leader Rakesh Tikait Falls

Tags:    

Similar News