ഹിന്ദുത്വരുടെ ഭീഷണിക്കു പിന്നാലെ ആസിഫിന്റെ ഘാതകരെ വിട്ടയച്ച് പോലിസ്

കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകള്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്ത് മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തതിനു പിന്നാലെയാണ് അനൂപ്, മഹീന്ദര്‍, രാജ്കുമാര്‍, സന്ദീപ് എന്നീ നാലു പ്രതികളെ മോചിപ്പിച്ചത്.

Update: 2021-06-11 06:28 GMT

മേവാത്ത്: ഹിന്ദുത്വരുടെ ഭീഷണിക്കു മുമ്പില്‍ കീഴടങ്ങി ഹരിയാനയിലെ മേവാത്തില്‍ ജിം പരിശീലകനായ ആസിഫ് ഖാനെന്ന മുസ്‌ലിം യുവാവിനെ ഹിന്ദുത്വര്‍ കൂട്ടംചേര്‍ന്ന് തല്ലിക്കൊന്ന കേസിലെ പ്രതികളെ ഹരിയാന പോലിസ് വിട്ടയച്ചു. കഴിഞ്ഞ ദിവസം ഹിന്ദുത്വ സംഘടനകള്‍ മഹാപഞ്ചായത്ത് വിളിച്ചു ചേര്‍ത്ത് മുസ്‌ലിംകള്‍ക്കെതിരേ കടുത്ത വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്തതിനു പിന്നാലെയാണ് അനൂപ്, മഹീന്ദര്‍, രാജ്കുമാര്‍, സന്ദീപ് എന്നീ നാലു പ്രതികളെ മോചിപ്പിച്ചത്.

ഇവരെ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ടുള്ള ഡിസ്ചാര്‍ജ് ഹരജി കോടതിയില്‍ നല്‍കിയതിനു പിന്നാലെയാണ് ഇവരെ മോചിപ്പിച്ചതെന്ന് റോജ്ക മിയോ പോലിസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു.

അന്വേഷണത്തില്‍ അവര്‍ നിരപരാധികളാണെന്ന് കണ്ടെത്തിയെന്നാണ് എസ്‌ഐടി തലവനായ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് സുധീര്‍ തനേജയുടെ വാദം. എന്നാല്‍, കൊലപാതകക്കേസില്‍ ഇവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് ആസിഫിന്റെ കുടുംബം ചൂണ്ടിക്കാട്ടുന്നത്.

വിട്ടയക്കപ്പെട്ട നാലു പേരും തല്ലിക്കൊലയ്ക്കു മുമ്പിലുണ്ടായിരുന്നവരാണെന്ന് സംഭവത്തിലെ പ്രധാന ദൃക്‌സാക്ഷിയും ആസിഫിന്റെ ബന്ധുവുമായ റാഷിദ് വ്യക്തമാക്കിയിരുന്നു. ആള്‍ക്കൂട്ട ആക്രമണത്തില്‍ റാഷിദ് പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. 'താന്‍ അവരെ തന്റെ കണ്ണുകളാല്‍ കണ്ടു, അവരെ എനിക്കറിയാം'- റാഷിദ് ക്ലാരിയന്‍ ഇന്ത്യയോട് പറഞ്ഞു.

ഇരയുടെ കുടുംബം നല്‍കിയ പരാതിയിലും റാഷിദിന്റെ മൊഴിയിലും ഇവര്‍ നാലു പേരും ആള്‍കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നതായി ആസിഫിന്റെ അമ്മാവന്‍ മുഹമ്മദ് ഹനീഫ് പറഞ്ഞു.

'നോക്കൂ, അദ്ദേഹം അവരെ കണ്ടിരിക്കാം, പക്ഷേ തങ്ങള്‍ അന്വേഷണം നടത്തുകയാണ്. നാം അവനെയാണോ പിന്തുടരേണ്ടത് അതോ അതോ സ്വന്തമായി അന്വേഷിക്കണോ? എന്നായിരുന്നു

വിട്ടയക്കപ്പെട്ടവര്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായിരുന്നുവെന്ന റാഷിദിന്റെ ആരോപണം ചൂണ്ടിക്കാട്ടിയ ക്ലാരിയന്‍ ഇന്ത്യ റിപോര്‍ട്ടറോട് ഡിഎസ്പി പ്രതികരിച്ചത്. 'തങ്ങള്‍ അന്വേഷണം നടത്തി, അവര്‍ അതില്‍ പങ്കാളികല്ല. അത്രയേയുള്ളൂ'-ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് സുധീര്‍ തനേജ പറഞ്ഞു.

ഹിന്ദുത്വര്‍ വിളിച്ചു ചേര്‍ത്ത വിവിധ പഞ്ചായത്തുകള്‍(ഒത്തുചേരലുകള്‍)ക്ക് ശേഷം ഭരണകൂടത്തിനു മേല്‍ ചെലുത്തിയ സമ്മര്‍ദ്ദ ഫലമാണ് നാല് പ്രതികളെ മോചിപ്പിച്ചതെന്ന് ആസിഫിന്റെ പിതാവ് ഹുസൈന്‍ കുറ്റപ്പെടുത്തി. മകന്റെ കൊലപാതകത്തില്‍ 30 ഓളം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും തനിക്ക് അവരെ അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ആസിഫിന്റെ കൊലയാളിക്ക് പിന്തുണയര്‍പ്പിച്ച് വിവിധയിടങ്ങളില്‍ ഹിന്ദുക്കളുടെ മഹാപഞ്ചായത്തുകള്‍ ചേര്‍ന്നിരുന്നു. മെയ് 16ന് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന ആസിഫിനെ ഹിന്ദുത്വര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തുകയും 'ജയ് ശ്രീ റാം' വിളിക്കാന്‍ നിര്‍ബന്ധിക്കുകയും തുടര്‍ന്ന് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ആസിഫിനൊപ്പമുണ്ടായിരുന്ന ബന്ധു റാഷിദിന് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 14 പേരെ ഉള്‍പ്പെടുത്തി പോലിസ് കേസ് ഫയല്‍ ചെയ്‌തെങ്കിലും കൊലപാതകത്തിലെ സാമുദായിക നിറം ഒഴിവാക്കി വ്യക്തിപരമായ ശത്രുതയുടെ ഫലമാണ് ആക്രമണമെന്ന് വരുത്തിതീര്‍ത്തിരുന്നു.

Tags:    

Similar News