ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: രണ്ടു സായുധരെ സൈന്യം വധിച്ചു

രണ്ടു സായുധരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അവനീരാ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സായുധര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

Update: 2019-06-11 04:33 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും സായുധരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു സായുധരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ അവനീരാ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് സായുധര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരച്ചിലിനിടെ സായുധര്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നുവെന്ന് പോലിസ് വക്താവ് അറിയിച്ചു. മേഖലയില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തിട്ടുണ്ട്. സായുധരുടെ സംഘടന ഏതെന്ന് വ്യക്തമായിട്ടില്ല. പ്രദേശത്ത് സൈന്യം തിരച്ചില്‍ തുടരുകയാണ്.

Tags:    

Similar News