
കോഴിക്കോട്: പേരാമ്പ്ര താലൂക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ കെ രാഗേഷിനും, ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലിന്റെ അഡിഷണല്‍ െ്രെപവറ്റ് സെക്രട്ടറി ജോസ് ടി എബ്രഹാമിനും എസ്ഡിപിഐ പേരാമ്പ്ര നിയോജക മണ്ഡലം നേതാക്കള്‍ നിവേദനം നല്‍കി. പേരാമ്പ്ര താലൂക്ക് എന്ന മലയോരവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. താലൂക്ക് വരുന്നത് ജനജീവിതം കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമാവും. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് എസ്ഡിപിഐ കാന്‍ഡില്‍ ലൈറ്റ് പ്രതിഷേധം നടത്തിയിരുന്നു.