പത്താം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതം മൂലം മരിച്ചു; കുട്ടികളിലെ ഹൃദയാഘാതത്തിൻ ഭീതിതമായ വർധനയെന്ന് അധ്യാപകർ

Update: 2025-02-21 06:13 GMT

ഹൈദരാബാദ്:തെലങ്കാനയിൽ സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.

തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിയായ ശ്രീനിധി ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ സ്കൂളിനടുത്തെത്താനയപ്പോൾ ശ്രീനിധിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുഴഞ്ഞു വീണ കുട്ടിയെ അധ്യാപകർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ചികിൽസയിൽ പ്രതികരിക്കാതെ വന്നപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.

അലിഗഡിലെ സിറൗളി ഗ്രാമത്തിൽ നിന്നുള്ള ആറാം ക്ലാസ് വിദ്യാർത്ഥി മോഹിത് ചൗധരി ഹൃദയാഘാതം മൂലം മരിച്ചതിന് മാസങ്ങൾക്ക് ശേഷമാണ് ശ്രീനിധിയുടെ മരണം.

അതേ ജില്ലയിൽ നിന്നുള്ള എട്ട് വയസ്സുള്ള ദീക്ഷ എന്ന മറ്റൊരു കുട്ടി ദിവസങ്ങൾക്ക് മുമ്പ് സുഹൃത്തുക്കളോടൊപ്പം കളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

രണ്ട് വർഷത്തിനുള്ളിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ 22% വർദ്ധിച്ചതായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ പ്രൊഫസർ എം റബ്ബാനി പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിനിടെ ഇത് 22 ശതമാനം വർദ്ധിച്ചു. ഒരു കുട്ടിക്ക് ശ്വാസതടസ്സവും നെഞ്ചുവേദനയും ഉണ്ടെന്ന് പരാതിപ്പെട്ടാൽ, അവരെ ഉടൻ പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കുട്ടികളിൽ ഹൃദയാഘാതം വർധിക്കുന്നത് ഭീതികരമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Tags:    

Similar News