കണ്ണൂര്‍: തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി മുസ് ലിം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലിസ് മേധാവി ലോക് നാഥ് ബെഹ്‌റയ്ക്കും പരാതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. രണ്ടു മൂന്ന് ദിവസങ്ങളിലായി നിരവധി ഭീഷണി ഫോണുകള്‍ വരുന്നുണ്ട്. സിപിഎം പാര്‍ട്ടി ഗ്രാമമായ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ മുംബൈ ബന്ധമുള്ള പാപ്പിനിശ്ശേരിക്കാരനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണ് അറിയുന്നത്. 25 ലക്ഷം രൂപയ്ക്കാണ് മുംബൈ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്ന ഓഡിയോ ക്ലിപ്പ് ഉടന്‍ പുറത്തുവിടുമെന്ന് ഷാജി അറിയിച്ചു. ഹിന്ദിയിലാണ് ഇവരുടെ സംഭാഷണം. ഭീഷണിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല. സംസാരിക്കുന്നയാള്‍ക്ക് രാഷ്ട്രീയ ബന്ധമുണ്ട്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഒളിപ്പിച്ചവര്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നു. ഓഡിയോ ക്ലിപ്പ് അടക്കം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ടതായും കെ എം ഷാജി എംഎല്‍എ പറഞ്ഞു. പൊതുപ്രവര്‍ത്തന രംഗത്ത് ശക്തമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ് തന്നെ ഇല്ലാതാക്കാനുള്ള ശ്രമത്തിന് പിന്നിലെന്നും കെ എം ഷാജി ആരോപിച്ചു.
എനിക്കെതിരേ നേരത്തെയും വന്നിട്ടുള്ള വധഭീഷണികളുടെ തുടര്‍ച്ചയായി ഇപ്പോള്‍ കണ്ണൂരിലെ ചില ഗുണ്ടാസംഘങ്ങളുടെ തര്‍ക്കത്തിന്റെ ഫലമായി എനിക്കെതിരേ നടത്തിയ ഗുഢാലോചനയുടെ രേഖകള്‍(ശബ്ദമടക്കം) എനിക്ക് ലഭിക്കുകയുണ്ടായി. കിട്ടിയ വിവരങ്ങളനുസരിച്ച് കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ, നേരത്തേ തന്നെ ബോംബെയിലെ ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന തേജസ് എന്നയാളാണ് ഇതിനു പിറകിലെന്ന് മനസ്സിലാവുന്നു. പറയപ്പെടുന്ന വ്യക്തിയുടെ ഫോട്ടോയും ഇയാള്‍ ഗുണ്ടാസംഘങ്ങളുമായി സംസാരിച്ചു എന്ന് പറയപ്പെടുന്ന ശബ്ദരേഖയും ഉള്ളടക്കം ചെയ്യും. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് താല്‍പര്യപ്പെടുന്നു എന്നാണ് കെ എം ഷാജി എംഎല്‍എ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലുള്ളത്.
'' Conspiracy to assassinate me''; Complaint of KM Shaji MLA to the Chief Minister