തൃശൂർ: അതിസുരക്ഷാ ജയിൽ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി മാവോവാദ കേസുകളിൽ കുറ്റാരോപിതയായ പിഎ ഷൈന. ഒരു ജയിലില്‍ നിര്‍ബന്ധമായും വേണ്ട അടുക്കളയോ, ആശുപത്രിയോ, ഇന്റര്‍വ്യൂ മുറിയോ, ലൈബ്രറിയോ നിയമ സഹായമോ വേണ്ടത്ര ജീവനക്കാരോ ഒന്നും ഇല്ലാതെയാണ് തടവുകാരെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയതെന്ന് അവർ കത്തിൽ ആരോപിക്കുന്നു.
ഘടനയിലും കാഴ്ചപ്പാടിലും അമേരിക്കയുടെ കുപ്രസിദ്ധ ഗ്വാണ്ടനാമോ ജയിലിന്റെ മാതൃകയാണ് തൃശ്ശൂരിലെ അതിസുരക്ഷാ ജയിലിന്റേത്. പഴയ കാല റൗലറ്റ് നിയമത്തിനു പകരം യുഎപിഎ ചുമത്തപ്പെട്ടാണ് ഈ ജയിലിലേക്ക് ആളുകളെ എത്തിക്കുന്നത്. ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള ആദ്യ അതിസുരക്ഷാ ജയിലാണ് തൃശ്ശൂരിലേതെന്ന് ഷൈന ചൂണ്ടിക്കാട്ടുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുവേ സമാധാനപരമായ അന്തരീക്ഷമായിരുന്നിട്ടുകൂടി വ്യാപകമായി യുഎപിഎ ചുമത്തുന്നതിലും രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിലും കേരളം മുന്‍പന്തിയിലാണ്. ഇതിന്റെ മറ്റൊരു രൂപമാണ് അതിസുരക്ഷാ ജയില്‍. കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജീവഹാനി സംഭവിക്കുകയോ (പോലീസ് കൊലപ്പെടുത്തിയതല്ലാതെ) സ്‌ഫോടനങ്ങള്‍ നടത്തുകയോ ഒന്നുമില്ലാത്ത കേരളത്തില്‍ ഛത്തീസ്ഗഢിലും കശ്മീരിലും ഗുജറാത്തിലും യുപിയിലും ഒന്നുമില്ലാത്ത അതിസുരക്ഷാ ജയില്‍ പണികഴിപ്പിക്കുന്നതും തുറന്നു കൊടുക്കുന്നതുമെല്ലാം വിശദീകരിക്കാനുള്ള ബാധ്യത താങ്കള്‍ക്കുണ്ടെന്നും ഷൈന കത്തിൽ പറയുന്നു.