തില്ലങ്കേരി സംഘത്തെ വിയ്യൂരിലേക്ക് മാറ്റും

Update: 2023-03-02 15:56 GMT
തില്ലങ്കേരി സംഘത്തെ വിയ്യൂരിലേക്ക് മാറ്റും

കണ്ണൂര്‍: കാപ്പാ നിയമപ്രകാരം അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയേക്കും. കാപ്പാ തടവുകാരെ സ്വന്തം ജില്ലകളിലെ ജയിലുകളില്‍ പാര്‍പ്പിക്കരുതെന്ന ചട്ടമനുസരിച്ചാണ് നടപടി. ഇവരെ വിയ്യൂരിലേക്കെത്തിക്കുന്നതിനായുള്ള പോലിസ് സംരക്ഷണം ജയില്‍ സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്‌കോര്‍ട്ട് ലഭിച്ചാലുടന്‍ ജയില്‍ മാറ്റം നടക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താം ബ്ലോക്കിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഗുണ്ടാ ആക്ട് പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറസ്റ്റിലായ കൊടുംക്രിമിനലുകളാണ് ഈ ബ്ലോക്കിലുള്ളത്.

Tags:    

Similar News