യുഎസിലെ ടെക്‌സസില്‍ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് ഗുരുതരം
ബ്രയാന്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തോക്ക് ആക്രമണത്തിനെതിരേ രംഗത്തെത്തുകയും പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതികള്‍ അവതരിപ്പിക്കുകയും ചെയ്തതിന് മണിക്കൂറുകള്‍ക്കു പിന്നാലെ വ്യാഴാഴ്ച ടെക്‌സാസില്‍ നടന്ന വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെടിവയ്പില്‍ പരിക്കേറ്റ് നാലുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു.കിഴക്കന്‍ ടെക്‌സസ് പട്ടണമായ ബ്രയാനിലാണ് ആക്രമണം നടന്നതെന്നും പ്രതി കസ്റ്റഡിയിലാണെന്നും പോലിസ് അറിയിച്ചു. കെന്റ് മൂര്‍ കാബിനറ്റുകളിലെ ആക്രമണത്തെക്കുറിച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചതെന്നു പോലീസ് മേധാവി എറിക് ബുസ്‌കെ പറഞ്ഞു.
ആകെ ഏഴുപേര്‍ക്കാണ് പരിക്കേറ്റതെന്ന് ബ്രയാന്‍ പോലിസ് സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് നിസാര പരിക്കാണ്. 'ബ്രയാന്‍ വെടിവയ്പില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പിന്തുടര്‍ന്ന് വെടിവച്ചതായും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി റിപോര്‍ട്ട് ചെയ്തു. കൊളറാഡോ, ജോര്‍ജിയ, കാല്‍ഫര്‍ണിയ എന്നിവിടങ്ങളില്‍ ഈയിടെ കൂട്ട വെടിവയ്പ് നടന്നിരുന്നു. അമേരിക്കയില്‍ ഓരോ വര്‍ഷവും 40,000 ത്തോളം ആളുകള്‍ വെടിവയ്പില്‍ മരണപ്പെടുന്നു. ഇതില്‍ പകുതിയും ആത്മഹത്യകളാണെന്നാണ് കണക്ക്. അമേരിക്കയില്‍ തോക്ക് നിയന്ത്രണം രാഷ്ട്രീയപ്രശ്‌നമായി ഉയര്‍ന്നിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ നിര്‍ദേശത്തിനെതിരേ രംഗത്തെത്തി.
1 Killed, Several Critical In US' Texas Shooting