സര്‍ക്കാര്‍ ആംബുലന്‍സിന് 1000 രൂപ നല്‍കിയില്ല; ഗര്‍ഭിണിയെ നടുറോഡില്‍ ഇറക്കിവിട്ടു (വീഡിയോ)
ലഖ്‌നൗ: ആംബുലന്‍സിന് 1000 രൂപ നല്‍കിയില്ലെന്ന് പറഞ്ഞ് പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ നടുറോഡില്‍ ഇറക്കിവിട്ടു. സൗജന്യ സേവനം നടത്തുന്ന സര്‍ക്കാര്‍ ആംബുലന്‍സിലെ ജീവനക്കാരാണ് പണം ആവശ്യപ്പെട്ടത്. നിര്‍ദന കുടുംബത്തിന്റെ കയ്യില്‍ ആംബുലന്‍സിന് നല്‍കാന്‍ പണമില്ലായിരുന്നു. ഇക്കാര്യം ആംബലന്‍സ് ജീവനക്കാരെ അറിയിച്ചതോടെ നടുറോഡില്‍ ഇറക്കിവിടുകയായിരുന്നു. യുപിയിലെ ഹമിര്‍പൂര്‍ ജില്ലയിലെ പണ്ടാരി ഗ്രാമത്തിലാണ് സംഭവം. ഗര്‍ഭിണിയായ യുവതി റോഡരികില്‍ ഇരിക്കുന്നതിന്റേയും ആംബുലന്‍സ് തിരിച്ചു പോകുന്നതിന്റേയും വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
सरकारी एम्बुलेंस को 1000 रुपया नही दिया तो एम्बुलेंस ने एक गर्भवती महिला को बीच सड़क पर छोड़ दिया,
— Waseem Zaidi (@newswaseemzaidi) September 6, 2022
घटना यूपी के हमीरपुर जिले के पंधरी गांव का की हैhttps://t.co/m0cPi2t5Xd#LetTheWorldWatch
Follow @Shablu_1 pic.twitter.com/FAd6nWyyRA