തൊടുപുഴയില്‍ 11 പേര്‍ക്ക് ഇടിമിന്നലേറ്റു; രണ്ട് പേരുടെ നില ഗുരുതരം

താല്‍ക്കാലിക ഷെഡില്‍ മഴയത്തു തൊഴിലാളികള്‍ നില്‍ക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്.

Update: 2023-05-31 17:50 GMT

തൊടുപുഴ: ആലക്കോട് ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികള്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടം.പൂപ്പാറ സ്വദേശി രാജ (45), മൂന്നാര്‍ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിന്‍ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂര്‍ സ്വദേശി അശോകന്‍ (70), തമിഴ്‌നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയന്‍ (55), ധര്‍മലിംഗം (31), മദന്‍രാജ് (22), ജോണ്‍ (32) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്.  പൂപ്പാറ സ്വദേശി രാജ, തമിഴ്‌നാട് സ്വദേശി മദന്‍രാജ് എന്നിവരുടെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മറ്റുള്ളവര്‍ക്കു സാരമായ പരിക്കുകളില്ല. പാറമടയില്‍ തൊഴിലാളികള്‍ക്കു വിശ്രമിക്കാന്‍ നിര്‍മിച്ചിരിക്കുന്ന താല്‍ക്കാലിക ഷെഡില്‍ മഴയത്തു തൊഴിലാളികള്‍ നില്‍ക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്.





Tags:    

Similar News