13കാരനെ പലയിടങ്ങളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്‍

കോയിക്കല്‍ മാന്ത്രികപ്പുറം പുളിയത്തു കിഴക്കതില്‍ സജീവ് (54) ആണ് അറസ്റ്റിലായത്.

Update: 2022-08-25 16:31 GMT
13കാരനെ പലയിടങ്ങളില്‍ കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; പ്രതി അറസ്റ്റില്‍

കൊല്ലം: 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. കോയിക്കല്‍ മാന്ത്രികപ്പുറം പുളിയത്തു കിഴക്കതില്‍ സജീവ് (54) ആണ് അറസ്റ്റിലായത്. രക്ഷിതാക്കളുടെ പരാതിയില്‍ കിളികൊല്ലൂര്‍ പോലിസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പലദിവസങ്ങളിലും വിവിധയിടങ്ങളില്‍ കൊണ്ടുപോയി ഒട്ടേറെത്തവണ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിദ്യാര്‍ഥി പോലിസിന് മൊഴിനല്‍കി.

Tags:    

Similar News