1500 കോടിയുടെ വന്‍ ഹെറോയിന്‍ വേട്ട; ബോട്ടുടമ ക്രിസ്പിന്‍ മുഖ്യപ്രതി, മയക്കുമരുന്ന് സംഘത്തില്‍ തിരുവനന്തപുരം സ്വദേശികളും

തമിഴ്‌നാട് സ്വദേശികളായ ആദ്യ നാല് പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. രണ്ട് മലയാളികളും പ്രതി പട്ടികയിലുണ്ട്. സുചന്‍, ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്.

Update: 2022-05-22 02:23 GMT

കൊച്ചി: ലക്ഷദ്വീപുകള്‍ക്ക് സമീപം കൂടി കടന്നു പോവുന്ന കപ്പല്‍ചാലില്‍നിന്ന് ബോട്ടില്‍ കടത്തുകയായിരുന്ന 1500 കോടിയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളും. തമിഴ്‌നാട് സ്വദേശികളായ ആദ്യ നാല് പ്രതികള്‍ക്ക് മയക്കുമരുന്ന് കടത്തില്‍ നേരിട്ട് ബന്ധമുണ്ട്. രണ്ട് മലയാളികളും പ്രതി പട്ടികയിലുണ്ട്. സുചന്‍, ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. ഇരുവരും തിരുവനന്തപുരം സ്വദേശികളാണ്. വിഴിഞ്ഞം പൊഴിയൂര്‍ സ്വദേശികളുടെ ബന്ധവും അന്വേഷിക്കുകയാണ്. മയക്കുമരുന്ന് ബോട്ടുകള്‍ ലക്ഷ്യം വച്ചത് ഇന്ത്യന്‍ തീരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

ഇറാന്‍ ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘമാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇറാന്‍ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലില്‍ ഹെറോയിന്‍ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറുകയായിരുന്നു.

തമിഴ്‌നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്. പിടിയിലായ ബോട്ടുടമ ക്രിസ്പിന് ലഹരിമരുന്ന് കടത്തില്‍ മുഖ്യപങ്കാളിത്തമുണ്ടെന്നാണ് വിവരം.

പിടിയിലായ ബോട്ടില്‍ നിന്ന് സാറ്റലൈറ്റ് ഫോണും കണ്ടെടുത്തു. നിരവധി രാജ്യാന്തര കോളുകള്‍ സാറ്റലൈറ്റ് ഫോണിലേക്ക് വന്നിട്ടുണ്ട്. അറബിക്കടലില്‍ ഹെറോയിന്‍ കൈമാറ്റത്തിനുളള ലൊക്കേഷന്‍ നിശ്ചയിച്ചത് സാറ്റലൈറ്റ് ഫോണിലൂടെയാണ്. കളളക്കടത്തിനെപ്പറ്റി എന്‍ഐഎയും അന്വേഷണം തുടങ്ങി. പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്തു. കന്യാകുമാരിയടക്കം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി.

Tags:    

Similar News