മിസോറാമില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു

Update: 2023-08-23 07:19 GMT

ന്യൂഡല്‍ഹി: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് 17 പേര്‍ മരിച്ചു. ഐസ്വാളില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള സൈരാംഗ് പ്രദേശത്താണ് സംഭവം. സംഭവസ്ഥലത്ത് കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. പാലം തകരുമ്പോള്‍ ഏകദേശം 35 മുതല്‍ 40 വരെ നിര്‍മ്മാണ തൊഴിലാളികള്‍ ഉണ്ടായിരുന്നതായാണ് റിപോര്‍ട്ട്. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തുകയും അപകടത്തില്‍ മരിച്ചവര്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു.

Tags:    

Similar News